കോന്നി മെഡിക്കല്‍ കോളേജില്‍ കിഫ്ബി -ഐ.എഫ്.സി ഉന്നതതല സംഘം സന്ദർശനം നടത്തി

  കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ കിഫ്ബി -ഐ.എഫ്.സി ഉന്നതതല സംഘം സന്ദർശനം നടത്തി.നിലവിലുള്ള മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനും, കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനു മുന്നോടിയായി ചർച്ച നടത്തുന്നതിനുമായാണ് സംഘം എത്തിയത്.തിരുവനന്തപുരത്ത് നിയമസഭാ സമ്മേളന സ്ഥലത്തായതിനാൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുമായി സംഘം ഓൺലൈനിൽ ചർച്ചയും നടത്തി. നിലവിലുള്ള ആശുപത്രി കെട്ടിടം നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.ഈ കെട്ടിടത്തിൽ ഉപകരണങ്ങൾ വാങ്ങുന്നതിനാവശ്യമായ ഫണ്ട് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേ തുടർന്ന് കിഫ്ബി യിൽ നിന്നും നൂറു കോടി രൂപ ഉപകരണങ്ങൾക്കായി അനുവദിക്കണമെന്ന് എം.എൽ.എ കിഫ്ബിയോട് അഭ്യർത്ഥിച്ചിരുന്നു. മറ്റ് ഏജൻസികൾ ഫണ്ട് അനുവദിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ഉപകരണങ്ങൾ വാങ്ങാൻ മാത്രമായി കിഫ്ബി ഫണ്ട് അനുവദിക്കാറില്ല എങ്കിലും എം.എൽ.എയുടെ ആവശ്യപ്രകാരം പ്രത്യേകമായി പരിഗണിക്കുകയായിരുന്നു. അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ (ഐ.ഫ്.സി) സംഘം ഉപകരണങ്ങൾ…

Read More