സ്‌പെയിനിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. ഫൈനലിൽ സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനോട് തോറ്റു(21-15,22-20). കടുത്ത പോരാട്ടത്തിനൊടുവിലാണ് കിഡംബി തോൽവി സമ്മതിച്ചത്. ഫൈനലിൽ ആദ്യ സെറ്റിൽ പകുതി സമയത്ത് 11-7ന് മുന്നിട്ട് നിന്ന ശ്രീകാന്തിന് പിന്നീട് മേധാവിത്വം നഷ്ടപ്പെട്ടു. ഒരു ഘട്ടത്തിൽ ശ്രീകാന്ത് 9-3 ന് മുന്നിലായിരുന്നു. അതിനുശേഷം സിംഗപ്പൂർ താരം കളി തിരിച്ചുപിടിക്കുകയായിരുന്നു. ആദ്യ സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം സെറ്റ് കൂടുതൽ കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. രണ്ടാം സെറ്റിൽ തുടക്കത്തിൽ 7-4 ലീഡ് നേടിയ ശേഷം ശ്രീകാന്ത് തന്റെ എതിരാളിയെ തിരിച്ചുവരാൻ അനുവദിച്ചു. സ്‌കോർ 20-20 എന്ന നിലയിൽ തുടരെ രണ്ട് പോയിന്റുകൾ നേടി സിംഗപ്പൂർ താരം കിരീടം ഉറപ്പിച്ചു. ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ സിംഗപ്പൂരുകാരനായി കീൻ യൂ. 24 കാരനായ…
Read More