konnivartha.com:കോന്നിയില്‍ നിത്യവും ഗതാഗത കുരുക്ക് . ഇന്നും നീണ്ട വാഹന നിര . ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ കഴിവ് ഉള്ളവരെ നിയമിക്കണം എന്ന് വാഹന ഡ്രൈവര്‍മാര്‍ പറയുന്നു . കഴിഞ്ഞ ഏതാനും ദിവസമായി കോന്നിയില്‍ ട്രാഫിക്ക് സംവിധാനം ആകെ അവതാളത്തില്‍ ആണ് . പത്തനംതിട്ട ജില്ലയില്‍ ട്രാഫിക്ക് സിഗ്നല്‍ ലൈറ്റ് ഇല്ലാത്ത ഏക സ്ഥലവും വണ്‍വേ ഇല്ലാത്ത സ്ഥലവും കോന്നിയാണ് . ശബരിമല തീര്‍ഥാടകരുടെ വാഹനം കൂടി ഇത് വഴിയാണ് കൂടുതലും കടന്നു വരുന്നത് എങ്കിലും പരിചയം ഇല്ലാത്ത ആളുകളെ ആണ് ട്രാഫിക്ക് നിയന്ത്രിയ്ക്കാന്‍ താല്‍ക്കാലികമായി നിയമിച്ചത് . ശബരിമല തീര്‍ഥാടന കാലത്ത് രണ്ടു മാസം പോലീസ് താല്‍ക്കാലിക ആളുകളെ നിയമിക്കും . ഇവര്‍ക്ക് മുന്‍ പരിചയം ഇല്ലാത്തതിനാല്‍ ആണ് കോന്നിയില്‍ നീണ്ട ഗതാഗതകുരുക്ക് ഉണ്ടാകുന്നത് എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു . ട്രാഫിക്ക് സ്ഥലം മുതല്‍ ചൈനാമുക്ക്…
Read Moreടാഗ്: KERALAPOLICE
ദിവ്യയുടെ ക്രിമിനൽ മനോഭാവം:മാനഹാനിവരുത്തി ആത്മഹത്യയിലേക്ക് നയിച്ചു
പി.പി. ദിവ്യ എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണെന്നാണ് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കോടതിയോട് പറയുന്നത് . പി.പി. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.പോലീസ് കൃത്യമായി ആണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത് .യാത്രയയപ്പ് ചടങ്ങിലേക്ക് പ്രതിയെ ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമായ മൊഴി നല്‍കിയിട്ടുണ്ട്.വഴിയെ പോകുന്നതിനിടയ്ക്കാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന് പറഞ്ഞാണ് പ്രതി പ്രസംഗം ആരംഭിച്ചത്.വ്യക്തിയെ തേജോവധം ചെയ്തു ആണ് പ്രസംഗം .ഇത് ഒരാളുടെ മാനസിക നില തകര്‍ക്കും . പ്രതി എത്തിയപ്പോള്‍ വേദിയിലുള്ളവര്‍ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുന്നതും വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കാനും ഏര്‍പ്പാടാക്കിയിരുന്നു.
Read Moreകോടികളുടെ സാമ്പത്തിക തട്ടിപ്പ് : ഫിനാൻസ് പൂട്ടി
konnivartha.com: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ തിരുവനന്തപുരം കാട്ടാക്കട പ്ലാവൂർ നെല്ലിമൂട്ടിൽ ഫിനാൻസ് പൂട്ടി . ഉടമ പ്രമോദ് ആറു മാസം മുന്നേ നാട് വിട്ടു . എട്ടു കോടിയോളം രൂപ നിക്ഷേപകർക്ക് ഇയാള്‍ നൽകാനുണ്ടെന്നാണ് പ്രാഥമിക വിവരം . ആമച്ചൽ ഭാഗത്തും ഇയാൾ ബാങ്ക് നടത്തിയിരുന്നു. ഈ ബാങ്കിലെ നിക്ഷേപകർക്കും പണം നഷ്ടമായി.പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ആണ് സ്ഥാപനം പൂട്ടിയത്.പണം നഷ്ടപ്പെട്ട നിക്ഷേപകർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. രേഖകൾ കണ്ടെടുത്ത ശേഷമാണ് സ്ഥാപനം പോലീസ് പൂട്ടിയത്. ആമച്ചലിലെ സ്ഥാപനവും പോലീസ് നേരത്തെ പൂട്ടിയിരുന്നു. സമീപകാലത്തായി നിരവധി ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആണ് കോടികളുടെ നിക്ഷേപം കവര്‍ന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സില്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലെ നിക്ഷേപം ഉടമകള്‍ തന്നെ കൊള്ളയടിച്ചു മുങ്ങുന്ന രീതി ആണ് കാണുന്നത് . കോടികളുടെ…
Read Moreതൊടല്ലേ തട്ടിപ്പാണ് :കേരള പോലീസ് അറിയിപ്പ്
konnivartha.com: ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടിപ്പ്ക്കാര്‍ക്ക് എതിരെ ജാഗ്രത പുലർത്തണം എന്ന് കേരള പോലീസ് മീഡിയ വിഭാഗം അറിയിച്ചു . ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യൽ മീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ലെന്നും മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം നടത്തി എന്നും ചൂണ്ടിക്കാണിയ്യായിരിക്കും തട്ടിപ്പുകാർ നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കുന്നത്. സമൂഹ മാധ്യമ കമ്പനികളിൽ നിന്നുള്ള സന്ദേശങ്ങളുടെ മാതൃകയിൽ ആയിരിക്കും ഇത്. യഥാർഥ സന്ദേശമാണെന്നു കരുതി ഉപയോക്താക്കൾ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു. തുടർന്ന് അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ നൽകുന്നതോടെ യൂസർനെയിം, പാസ് വേഡ് എന്നിവ…
Read Moreഎസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം: സി.ഐയ്ക്ക് സസ്പെൻഷൻ
തൃശ്ശൂരിൽ എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സി.ഐയ്ക്ക് സസ്പെൻഷൻ. നെടുപുഴ സി.ഐ. ജി. ദിലീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. എ.ഡി.ജി.പി. എം.ആർ. അജിത് കുമാറാണ് സി.ഐയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.സി.ഐ. കള്ളക്കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എസ്.ഐ. ടി.ആർ. ആമോദിനെ കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയ്ക്കെതിരേ നടപടി. ക്രൈംബ്രാഞ്ച് എസ്.ഐ. ടി.ആർ. ആമോദ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പേരിൽ നെടുപുഴ സി.ഐ. ടി.ജി. ദിലീപ്‌കുമാർ കള്ളക്കേസ് എടുക്കുകയായിരുന്നു.എന്നാൽ എസ്.ഐ. മദ്യപിച്ചിരുന്നില്ലെന്ന് അന്നുതന്നെ ലഭിച്ച രക്തപരിശോധനാ റിപ്പോർട്ടിലുണ്ടായിരുന്നു.
Read Moreതുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി
konnivartha.com : പോലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍വ്വഹിച്ചു. നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം നല്‍കാനുളള സംവിധാനമാണ് അതിലൊന്ന്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. തുടര്‍നടപടികള്‍ ഐ-കോപ്സ് എന്ന ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. അന്വേഷണത്തില്‍ സാധനം കണ്ടുകിട്ടിയാല്‍ പരാതിക്കാരന് കൈമാറും. പരാതി പിന്‍വലിക്കപ്പെട്ടാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കും. സാധനം കണ്ടെത്താന്‍ സാധിക്കാത്തപക്ഷം അത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകന് നല്‍കും. ഓണ്‍ലൈനില്‍ നല്‍കുന്ന പരാതിയില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാനും സൗകര്യമുണ്ട്. പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലും ഈ സംവിധാനം നിലവില്‍ വന്നു. ജാഥകള്‍, സമരങ്ങള്‍ എന്നിവ നടത്തുന്ന സംഘടനകള്‍ക്ക് അക്കാര്യം ജില്ലാ പോലീസിനെയും…
Read Moreകേരളത്തില്‍നിന്ന് 11 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്തുത്യർഹ സേവനത്തിനുളള പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി.പി. പ്രകാശ് (ഐ.ജി. ഇൻറലിജൻസ്), അനൂപ് കുരുവിള ജോൺ (ഐ.ജി. ഡയറക്ടർ, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡൽഹി) കെ.കെ. മൊയ്തീൻകുട്ടി (എസ്.പി. ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാട്), എസ്. ഷംസുദ്ദീൻ (ഡിവൈ.എസ്.പി. വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോ, പാലക്കാട്), ജി.എൽ. അജിത് കുമാർ (ഡി.വൈ.എസ്.പി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ്), കെ.വി. പ്രമോദൻ (ഇൻസ്പെക്ടർ, വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോ, കണ്ണൂർ), പി.ആർ. രാജേന്ദ്രൻ (എസ്.ഐ, കേരള പോലീസ് അക്കാഡമി), സി.പി.കെ. ബിജുലാൽ (ഗ്രേഡ് എസ്.ഐ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ), കെ. മുരളീധരൻ നായർ (ഗ്രേഡ് എസ്.ഐ.…
Read Moreലഹരിമരുന്ന് വിപത്തിനെതിരായ പോരാട്ടം : പോലീസ് മുന്നോട്ട്
konnivartha.com/പത്തനംതിട്ട : സമൂഹത്തെ, വിശിഷ്യാ യുവാക്കളെയും വിദ്യാർഥികളെയും ലഹരിമരുന്നുപയോഗത്തിൽ നിന്നും മോചിപ്പിക്കുന്നതിനും, ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനും ലക്ഷ്യമിട്ട് പോലീസ് നടത്തിവരുന്ന യോദ്ധാവ് ബോധവൽക്കരണപരിപാടിക്ക് വൻ സ്വീകാര്യത. ഈമാസം 13 നാണ് ജില്ലയിൽ വിവിധ ബോധവൽക്കരണപരിപാടികൾക്ക് തുടക്കം കുറിച്ചത്. 9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പർ പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറാവുന്നവിധം ഏർപ്പെടുത്തി. സന്ദേശം ടെക്സ്റ്റ് ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ അറിയിക്കാവുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈമാസം 18 മുതൽ 24 വരെയുള്ള കാലയളവിൽ, പദ്ധതിയുടെ ഭാഗമായി റെസിഡന്റ്‌സ് അസോസിയേഷനുകളെ ഉൾപ്പെടുത്തി 18 ആന്റി നർകോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. പദ്ധതി തുടങ്ങി ഇതുവരെ സ്കൂളുകളിൽ ആകെ 113 ഉം, കോളേജുകളിൽ ആകെ 35 ഉം ക്ലബ്ബുകളാണ് രൂപീകരിച്ചത്. ഇതിന് പുറമെയാണ് ഇപ്പോൾ റെസിഡന്റ്‌സ്…
Read Moreമലയാലപ്പുഴ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
നാട് ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ദുരന്തങ്ങള്‍ നാട് നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാലപ്പുഴയിലെ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ അവസരത്തില്‍ പോലീസിന്റെ സേവനങ്ങളെ നാട് നന്ദിയോടെ സ്മരിക്കുകയാണ്. അത്തരം പ്രവര്‍ത്തികളൊക്കെ പോലീസിന് സല്‍പ്പേര് സമ്പാദിക്കാന്‍ ഇടയായി. ഏത് തരത്തിലുള്ള വെല്ലുവിളികളും സമചിത്തതയോടെയാണ് പോലീസ് നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെളിവില്ലാത്ത കുറ്റകൃത്യങ്ങള്‍ പോലും കൃത്യതയോടെ അന്വേഷിച്ച് കേസ് തെളിയിക്കാന്‍ പോലീസിന് കഴിയുന്നുണ്ട്. മാത്രമല്ല ശരിയായ ദിശയില്‍ തന്നെയാണ് എല്ലാ പ്രശ്നങ്ങളേയും സര്‍ക്കാരും പോലീസ് സേനയും നേരിടുന്നത്. കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ പോലീസിന് ഇനിയും കഴിയട്ടെയെന്നും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മികച്ച രീതിയില്‍ തന്നെ സര്‍ക്കാര്‍…
Read Moreഅമിതവേഗത്തിൽ പാഞ്ഞ പെട്ടി ഓട്ടോയെ പോലീസ് ജീപ്പ് കുറുകെയിട്ടുതടഞ്ഞു : മോഷ്ടാക്കൾ കുടുങ്ങി
konnivartha.com /പത്തനംതിട്ട : അമിതവേഗതയിൽ പാഞ്ഞ പെട്ടി ഓട്ടോറിക്ഷയും,പിന്തുടർന്നുവന്ന മോട്ടോർ സൈക്കിളും കണ്ടപ്പോൾ പന്തികേട് തോന്നിയ മാന്നാർ പോലീസ് സ്റ്റേഷനിലെ രാത്രികാല പെട്രോളിങ് സംഘം ജീപ്പ് കുറുകെയിട്ട് തടഞ്ഞപ്പോൾ വലയിലായത് രണ്ട് മോഷ്ടാക്കൾ.റോഡ് നിർമാണ സാമഗ്രികൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചവരായിരുന്നു പെട്ടി ഓട്ടോയിലുണ്ടായിരുന്നത്. കായംകുളം കൃഷ്ണപുരം രണ്ടാം കുറ്റി പന്തപ്ലാവിൽ ജലാലുദ്ദീന്റെ മകൻ സിദ്ധീക് (40), കറ്റാനം ഇലിപ്പക്കുളം തടയിൽ വടക്കേതിൽ ബഷീറിന്റെ മകൻ മുഹമ്മദ് ഇല്ല്യാസ് (29) എന്നിവരാണ് മാന്നാർ പോലീസിന്റെ പിടിയിലായത്. ബുധൻ വെളുപ്പിന് മൂന്നുമണിയ്ക്കാണ് സംഭവം. സ്വകാര്യനിർമാണ കമ്പനിയുടെ റോഡ് നിർമാണ സാമഗ്രികളാണ് ഓട്ടോയിൽ കടത്തിയതെന്ന് മനസ്സിലായ പോലീസ് സംഘം, പുളിക്കീഴ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുളിക്കീഴ് എസ് ഐ കവിരാജനും സംഘവും സ്ഥലത്തെത്തി, മോഷ്ടാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോൾ, ആദ്യമല്ല നേരത്തെയും ഈ സാധനങ്ങൾ റോഡുവക്കിൽ നിന്നും മോഷ്ടിക്കാറുണ്ടെന്ന് മൊഴിനൽകി.…
Read More