എം ആർ പിയേക്കാൾ കൂടിയ വില ഈടാക്കുന്നത് അന്യായം; 5000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

konnivartha.com: എംആർപിയേക്കാൾ കൂടിയ വില ഉത്പന്നത്തിന് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനത്തിലെ പോരായ്മയും ആണെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ദിനേശ്കുമാർ തിരുവനന്തപുരം പുളിയറക്കോണത്തെ ‘മോർ’ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ഒരു ലിറ്റർ കേര വെളിച്ചെണ്ണക്ക് എം ആർ പിയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയതിനെതിരെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. എതിർകക്ഷിയുടെ പ്രവൃത്തി അധാർമ്മിക വ്യാപാരരീതി ആണെന്നും ഉപഭോക്താവിന് നൽകേണ്ട സേവനത്തിൽ വീഴ്ച വരുത്തിയെന്നും ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വിജു വി.ആർ എന്നിവരുടെ ഉത്തരവിൽ പറഞ്ഞു. ഹർജിക്കാരന് നഷ്ടപരിഹാരമായി 5010 രൂപയും (അധികമായി ഈടാക്കിയ 10 രൂപ ഉൾപ്പെടെ) കോടതി ചെലവായി 2500 രൂപയും 5000 രൂപ ലീഗൽ ബെനിഫിറ്റ്…

Read More

പോലീസ് ഇറങ്ങി വാഹന പരിശോധന : എല്ലാവര്‍ക്കും പിഴ :നേതാവും അണിയും വന്നപ്പോള്‍ കുശലം

കോന്നിയില്‍ കോന്നി പോലീസ് വ്യാപക വാഹന പരിശോധന നടത്തി .ഇന്ന് നടത്തിയത് അരുവാപ്പുലം . വന്ന വാഹനം എല്ലാം മൂന്നു പോലീസ് ഏമാന്മാര്‍ തടഞ്ഞു . സ്കാന്‍ കയ്യില്‍ ഉണ്ട് .പരിശോധന നടന്നു . ലൈസന്‍സ് കാണിച്ചവരെ പോകാന്‍ പറയുന്നു .   വാഹന ഇന്‍ഷുറന്‍സ് മുടങ്ങിയവരെ പിടിച്ചു നിര്‍ത്തി , അതാ വരുന്നു .കോന്നിയിലെ വലിയ നേതാവും അണിയും ഒരു ബൈക്കില്‍ ഹെല്‍മറ്റ് ഇല്ല രണ്ടു ആളുകള്‍ക്കും .അടുത്ത് ചെന്ന ഈ പോലീസ് ഏമാന്‍ പറയുന്നു എന്തൊക്കെ ഉണ്ട് വിശേഷം . ചര്‍ച്ച കൂടുതല്‍ നിന്നില്ല പൊക്കോ .ആ വണ്ടിയുടെ കൂടുതല്‍ കാര്യം മെക്ഷ്യന്‍ നിന്ന പോലീസ്കാരന്‍ നോക്കി ഇല്ല .ബാക്കി എല്ലാ വാഹനവും നോക്കി .കൃത്യമായി മാര്‍ക്ക് ഇട്ടു .   സര്‍ക്കാര്‍ കണ്‍സ്യൂമര്‍ വണ്ടി വന്നു .നോക്കണ്ട എന്ന് പോലീസ് .അതിനു ഒരു…

Read More

നിപ ക്വാറന്റയിൻ ലംഘനം: കോന്നിയിൽ നേഴ്സിനെതിരെ കേസ്

konnivartha.com: നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിൻ്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 26) പുറത്തു വന്ന രണ്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. ഇന്ന് നാലു പേര്‍ അഡ്മിറ്റായിട്ടുണ്ട്. രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും. ആകെ അഞ്ചു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളില്‍ അഡ്മിറ്റായി…

Read More

ശമ്പളം മുടങ്ങി: 108 ആംബുലൻസ് ജീവനക്കാരുടെ പണി മുടക്ക് നാളെ ( 23/07/2024 )

  konnivartha.com: എല്ലാ മാസവും ഏഴിന്‌ മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ്‌ ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട് നൽകിയിട്ടും 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നൽകാൻ കരാർ കമ്പനി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് സർവീസ് നിർത്തിവെച്ചുള്ള സമരം. ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമായില്ല. 3.84 കോടി കമ്പനിക്ക് നൽകി, 54 ലക്ഷംകൂടി നൽകാമെന്ന്‌ കെഎംഎസ്‌സിഎൽ അറിയിച്ചിട്ടും കമ്പനി ശമ്പളനിഷേധ നിലപാടിലാണ്‌. 2019 മുതലാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നത്. നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത്…

Read More

മഴ അവധി: സ്കൂളുകള്‍ക്ക് അവധി നല്‍കാത്തതിന്‍റെ കാരണം കലക്ടര്‍ പറയുന്നു : കലക്ടര്‍ക്ക് മറുപടിയുമായി ജനങ്ങള്‍

  konnivartha.com: മഴ അവധിക്കായി കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് അവധി നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കുകയാണ് കാസര്‍കോട് കലക്ടര്‍.മഴ അവധിയെക്കുറിച്ച് ചോദിച്ച് പലരും വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഇടയ്ക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്നും അവരുടെ ക്ലാസുകൾക്ക് പുറമെ ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടുമെന്നുമാണ് കലക്ടര്‍ ഇൻബശേഖർ.കെ. ഐഎഎസ് പറയുന്നു . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടര്‍ ഇക്കാര്യം പൊതു ജനത്തെ അറിയിച്ചത്. എല്ലാ ജില്ലാ കലക്ടര്‍മാരുടെയും ഫേസ് ബുക്കില്‍ അവധി തരണം എന്നുള്ള അപേക്ഷാ കമന്‍റുകള്‍ നിറഞ്ഞു . കലക്ടര്‍ അവധി നല്‍കിയില്ലെങ്കില്‍ തന്‍റെ മക്കള്‍ക്ക് താന്‍ തന്നെ അവധിപ്രഖ്യാപിച്ചതായി ഒരു വീട്ടമ്മ ഫേസ് ബുക്കില്‍ കുറിച്ചു . ഉച്ചക്കഞ്ഞിയെ ആശ്രയിച്ച് ഇപ്പോഴും കുട്ടികള്‍ സ്കൂളിലേക്ക് വരുന്നുണ്ടെങ്കില്‍ താങ്കള്‍ അടങ്ങുന്ന ഭരണ സംവിധാനത്തിന്‍റെ പോരായ്മയാണ് അതെന്നാണ് പലരുടെയും അഭിപ്രായം . കനത്ത മഴയും കാറ്റും ഉള്ളപ്പോള്‍ അവധി നല്‍കി…

Read More

കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

 പക്ഷികളിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായാല്‍ അറിയിക്കണം   konnivartha.com: ആലപ്പുഴ ചേർത്തല മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലാണു കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്.പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നത്തിനു വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.കാക്കകളിലും മറ്റ് പറവകളിലും വളർത്തു പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കണം .വനപ്രദേശങ്ങൾക്കു സമീപമുള്ള പ്രദേശങ്ങളിൽ പക്ഷികളിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ വനം വകുപ്പ് അധികാരികളെയോ മൃഗാശുപത്രികളിലോ അറിയിക്കണം

Read More

എലിപ്പനി:ജാഗ്രത പുലർത്തുക : പകർച്ച പനികൾ: പ്രത്യേകം ശ്രദ്ധിക്കണം

konnivartha.com: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം…

Read More

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 രോഗങ്ങള്‍ പടരുന്നു : അതീവ ജാഗ്രത

  മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. ജില്ലകൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഐ എം എയുമായുള്ള അടിയന്തര യോഗം ചേരണം. സംസ്ഥാന തലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂം ഇല്ലാത്ത ജില്ലകളിൽ അടിയന്തരമായി കൺട്രോൾ റൂം ആരംഭിക്കും. ജില്ലാ…

Read More

നീലക്കുറിഞ്ഞി പഠനോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി

  konnivartha.com: വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവും അനുഭവങ്ങളും പകര്‍ന്നു നല്‍കിയ ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് സമാപനം. ലോക ജൈവവൈവിധ്യ ദിനചാരണത്തോടനുബന്ധിച്ചു അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ത്രിദിന ക്യാമ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള 59 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ അടിമാലി, മൂന്നാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്. പ്രകൃതി സൗഹൃദ ചിത്ര രചന, ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം സംബന്ധിച്ച് പരിസ്ഥിതി ഗവേഷകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ സെക്ഷനുകള്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ലച്ച്മി എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിലെ ഫീല്‍ഡ് സന്ദര്‍ശനം, ഗ്രൂപ്പ് ചര്‍ച്ചകള്‍, കലാപരിപാടികള്‍ തുടങ്ങിയവ പഠനോത്സവം മികവുറ്റതാക്കി. പഠനോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഗ്രീന്‍ അംബാസിഡര്‍മാരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഹരിതകേരളം മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പിന്റെ സമാപന ദിവസം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.ജോമി അഗസ്റ്റിന്‍ വിദ്യാര്‍ഥികള്‍ക്കായി…

Read More

നിപ പ്രതിരോധം ശക്തമാക്കണം: കോഴിക്കോട്, വയനാട് ജില്ലകൾ ശ്രദ്ധിക്കണം

  നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ: മന്ത്രി വീണാ ജോർജ് ;സെപ്റ്റംബർ വരെ നിപ പ്രതിരോധം ശക്തമാക്കണം :മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കണം. സാഹചര്യമുണ്ടായാൽ നേരിടുന്നതിന് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജില്ലകളിൽ സെപ്റ്റംബർ മാസം വരെ കാമ്പയിൻ അടിസ്ഥാനത്തിൽ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടത്താനും മന്ത്രി നിർദേശം…

Read More