കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആയിരത്തിലധികം പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുകയായിരുന്നു മുഖ്യമന്ത്രി. 1260 പച്ചത്തുരുത്തുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പക്ഷികളുടേയും ചെറുജീവികളുടേയും ആവാസ കേന്ദ്രമായി പല പച്ചത്തുരുത്തുകളും ഇതിനകം മാറിയതായും ജൈവവൈവിധ്യത്തിലും ആവാസവ്യവസ്ഥയിലും കണ്ടറിയാവുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ സംരക്ഷിക്കുന്ന ചുമതലയാണ് വൃക്ഷങ്ങളുടെ പരിപാലനത്തിലൂടെ നിറവേറ്റപ്പെടുന്നതെന്നും എല്ലാ വര്‍ഷവും ആയിരം പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷന്‍ കൈവരിച്ച ഈ നേട്ടം ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ഭൂമിക്ക് പുറമേ സ്വകാര്യഭൂമിയിലും സ്ഥാപനങ്ങളിലും പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. പച്ചത്തുരുത്ത് പ്രവര്‍ത്തനം…
Read More