വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫ്നാൻ മാത്രം:ആയുധമായ ചുറ്റിക കണ്ടെത്തി

  വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫ്നാൻ മാത്രം ആണെന്ന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ. എല്ലാവരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക ഉപയോഗിച്ചാണ് .ഈ ആയുധം കണ്ടെത്തിയെന്നും ഐജി വ്യക്തമാക്കി.വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് കൊലപാതകത്തിനായി പ്രതി ചുറ്റിക വാങ്ങിയത്. കൂട്ടക്കൊലപാതകത്തെക്കുറിച്ച് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഐജി പറഞ്ഞു. പ്രതി സഞ്ചരിക്കാനുപയോ​ഗിച്ച ബൈക്ക് പോലീസ് കണ്ടെത്തി . അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതിയെ കൊലപാതക പരമ്പരയിലേക്ക് എത്തിച്ച മാനസിക അവസ്ഥ എന്തെന്ന് ഇനി ചോദ്യം ചെയ്യലില്‍ കണ്ടെത്തണം . 23 വയസ്സുകാരനായ അഫാൻ സഹോദരനും പെൺസുഹൃത്തും ഉൾപ്പടെ അഞ്ചു പേരുടെ ജീവനെടുത്തത് കേരളം ഞെട്ടലോടെ ആണ് കേട്ടത് . പോലീസ് നിഗമനം ഇങ്ങനെ : ഇന്നലെ രാവിലെ അഫാൻ…

Read More