konnivartha.com; സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന വികസന മാതൃക കേവലം സാമ്പത്തിക കണക്കുകളുടേതല്ല, മറിച്ച് മാനവികതയിൽ അധിഷ്ഠിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്ന സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത്. 2016 മുതൽ ഇതുവരെ 10 വർഷത്തോളം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. ഓരോ വർഷവും നടപ്പാക്കുന്ന കാര്യങ്ങൾ പ്രോഗ്രസ്സ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർക്കാരിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. സർക്കാരിന് മുന്നിൽ പലതരത്തിൽ ഉണ്ടായ തടസ്സങ്ങളും പ്രതിസന്ധികളും മറികടന്ന് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യം നിർമ്മാർജനം – ഔദ്യോഗിക പ്രഖ്യാപനം നവംബർ 1 ന് 2021ൽ ഈ…
Read Moreടാഗ്: kerala news
ശബരിമല മകരവിളക്ക്: പ്രത്യേക പാക്കേജുമായി കെ എസ് ആര്‍ ടി സി
konnivartha.com; മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക പാക്കേജുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു പമ്പയില്‍ എത്തി ശബരിമല ദര്‍ശന ശേഷം മടങ്ങി എത്തുന്ന തരത്തില്‍ ആണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാത്രി ഏഴിന് കൊല്ലത്ത് നിന്നും ആരംഭിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഓമല്ലൂര്‍, നിലയ്ക്കല്‍ ക്ഷേത്രങ്ങള്‍ വഴി പമ്പയില്‍ എത്തിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി എത്തുന്ന യാത്രക്ക് 490 രൂപയാണ് ഈടാക്കുന്നത്. നവംബര്‍ 16 , 22, 29 ദിവസങ്ങളിലാണ് യാത്ര. നവംബറില്‍ ഉല്ലാസ യാത്രകളും മൂകാംബിക, ഗുരുവായൂര്‍ തീര്‍ത്ഥാടന യാത്രകളും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് വാഗമണ്‍, റോസ്മല എന്നിവിടങ്ങളിലേക്ക് രണ്ടു യാത്രകള്‍ നടത്തും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന വാഗമണ്‍ യാത്ര രാത്രി 10.30ന് മടങ്ങി എത്തും. ഉച്ചഭക്ഷണം ഉള്‍പ്പടെ…
Read Moreപുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് : കേരള പോലീസ് മുന്നറിയിപ്പ് നല്‍കി
പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് : കേരള പോലീസ് മുന്നറിയിപ്പ് നല്‍കി :ഡോക്ടറുടെ സേവനത്തിനായി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവരെ തട്ടിപ്പിനിരയാക്കുന്നു konnivartha.com; ഡോക്ടറുടെ സേവനത്തിനായി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലഭിക്കുന്ന ഹോസ്പിറ്റലിന്‍റെ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സേവനത്തിനായി ബുക്ക് ചെയ്യേണ്ടതെന്ന് അറിയിക്കുന്നു. കൂടാതെ ഈ സമയം തന്നെ സേവനത്തിനായി ബന്ധപ്പെടുന്ന വ്യക്തിയുടെ വാട്സ് ആപ്പിലേക്ക് ‘hi’ സന്ദേശത്തോടൊപ്പം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും കൂടി തട്ടിപ്പുകാര്‍ അയക്കുന്നു. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിശ്ചിത ഫീസ് അടച്ച് ഡോക്ടറുടെ അപ്പോയ്ന്‍റ്മെന്‍റ് എടുക്കുവാനുള്ള നിര്‍ദ്ദേശവും ലഭിക്കുന്നു. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ വഴി പണമടക്കാന്‍ കഴിയാതെ വരുന്നു. ഈ പ്രശ്നം തട്ടിപ്പുകാരെ അറിയിക്കുമ്പോള്‍ അവര്‍ പുതിയ വ്യാജ ലിങ്ക് അയച്ചുനല്‍കുന്നു. തുടര്‍ന്ന് ഫോണിന്‍റെ നിയന്ത്രണം നേടിയെടുക്കുന്ന തട്ടിപ്പുകാര്‍ ബാങ്ക്…
Read Moreഅരുവാപ്പുലം മ്ലാന്തടം കുടിവെള്ള പദ്ധതി യഥാർഥ്യമായി
konnivartha.com; കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിവിഭാവനം ചെയ്ത മ്ലാന്തടം നിവാസികളുടെ ദീർഘനാളായുള്ള സ്വപ്ന പദ്ധതി മ്ലാന്തടം ജനകീയകുടിവെള്ള പദ്ധതി യഥാർഥ്യമായി. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി59 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷയായ ചടങ്ങിൽ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി നടത്തിപ്പിന് സൗജന്യമായിഭൂമി വിട്ടു നൽകിയ ജയമോഹൻ, ഉത്തമൻ എന്നിവർക്ക് എംഎൽഎ ആദരവ് നൽകി. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ദേവകുമാർ,കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ വി, ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
Read Moreതൃശൂർ സുവോളജിക്കൽ പാർക്ക് സന്ദർശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു
konnivartha.com; പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് സന്ദർശകരുടെ പ്രവേശനത്തിന് മുൻകൂട്ടി രജിസ്ട്രേഷൻ ആരംഭിച്ചു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. ഇതിനായി സ്കൂൾ, കോളേജ് അധികൃതർ thrissurzoologicalpark@gmail.com ഇ-മെയിലിൽ അപേക്ഷ നൽകണം. നവംബർ ഒന്നാം തീയതി മുതലാണ് പ്രവേശനം. പൊതുജനങ്ങൾക്കുള്ള പ്രവേശന തീയതി പിന്നീട് അറിയിക്കും.
Read Moreപരുമലപള്ളി പെരുന്നാള്‍ : നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി
konnivartha.com; പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read Moreവള്ളംകുളം സബ്സെന്ററിന് കായകല്‍പ്പ് പുരസ്‌കാരം
konnivartha.com; സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ എഫ്എച്ച്‌സി വള്ളംകുളം സബ്സെന്ററിന് ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റിറ്റു ജി സക്കറിയ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, ജെഎച്ച്ഐ പൗര്‍ണമി, പിആര്‍ഒ സൗമ്യ, ഉദ്യോഗസ്ഥരായ ഷൈലജ, അമല്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് പുരസ്‌കാരം.
Read Moreഅമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് ദിനാചരണം
konnivartha.com/ കൊച്ചി : അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് പ്രോഗ്രാം 2025 ആചരിച്ചു. കുട്ടികളിൽ കാണപ്പെടുന്ന ന്യൂറോളജിക്കൽ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുക, രോഗികളും രക്ഷിതാക്കളും നേരിടുന്ന വെല്ലുവിളികൾ മനസിലാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. “വൈകല്യം അല്ല, കഴിവ് കാണുക” (“See the Ability, Not the Disability”) എന്ന പ്രമേയവുമായി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോസയൻസ്സ് വിഭാഗം ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ദിനാചരണം ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ കെ.പി. സ്വാഗത പ്രസംഗം നടത്തി. കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്സ് സെക്രട്ടറി ഡോ. സുരേഷ് കുമാർ മുഖ്യാതിഥി ആയിരുന്നു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വൈശാഖ് ആനന്ദ്…
Read Moreനെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് അനുമതി ലഭിച്ചു
konnivartha.com; നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു. വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും…
Read Moreഓട അടഞ്ഞു :കോന്നിയില്‍ കിണറുകളില്‍ മലിന ജലം നിറഞ്ഞു
konnivartha.com; കോന്നി പുതിയ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാൻഡിന്‍റെ പിറകില്‍ ഉള്ള മയൂര്‍ ഏലായുടെ തോട്ടിലെ സംരക്ഷണ ഭിത്തിയുടെ സമീപം ഓട അടഞ്ഞു . മലിന ജലം സമീപ പറമ്പുകളിലും വീടുകളിലെ കിണറുകളിലും നിറഞ്ഞു . കുടിവെള്ളം മുടങ്ങിയ അവസ്ഥയില്‍ ആണ് . മയൂര്‍ വയല്‍ നികത്തി ആണ് കോന്നിയിലെ പുതിയ കെ എസ് ആര്‍ ടി സിയ്ക്ക് വേണ്ടി സ്ഥലം കണ്ടെത്തിയത് . മണ്ണ് ഇട്ടു നികത്തുന്നതിനു മുന്നേ മയൂര്‍ തോട്ടില്‍ സംരക്ഷണ ഭിത്തി കെട്ടിയിരുന്നു . ഈ സംരക്ഷണ ഭിത്തിയുടെ ചില ഭാഗങ്ങള്‍ അടഞ്ഞു . മലിന ജലം ഒഴുകി പോകുവാന്‍ സാധിക്കുന്നില്ല . സമീപത്തെ വീടുകളിലേക്ക് ആണ് ഇപ്പോള്‍ മലിന ജലം ഒഴുകി എത്തുന്നത് . കിണറുകളില്‍ മലിന ജലം നിറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു . …
Read More