മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ konnivartha.com; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം . മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി. സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി. മികച്ച സംവിധായകൻ: ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്).,മികച്ച സ്വഭാവ നടി: ലിജോമോൾ,മികച്ച ഗാനരചയിതാവ്: വേടൻ,മികച്ച തിരക്കഥാകൃത്ത്: ചിദംബരം,മികച്ച തിരക്കഥാകൃത്ത്(അഡാപ്റ്റേഷൻ): ലാജോ…
Read Moreടാഗ്: kerala news
ഡോ.എം .എസ്. സുനിലിന്റെ 364 -മത് സ്നേഹഭവനം അജുവിന്റെ അഞ്ചംഗ കുടുംബത്തിന്
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബര്‍ക്ക് പണിതു നൽകുന്ന 364-ാമത് സ്നേഹഭവനം ബാബു സാറിന്റെ തൊണ്ണൂറാം ജന്മദിന സമ്മാനമായി കടമ്മനിട്ട കുട്ടത്തോട് ചെമ്മാന്തറ അജുവിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സംവിധായകനും സിനിമാതാരവുമായ ബൈജു എഴുപുന്ന കേരളപ്പിറവി ദിനത്തിൽ നിർവഹിച്ചു. 65 വർഷങ്ങളോളം പഴക്കമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത ചെറിയ വീട്ടിൽ ആയിരുന്നു അജുവും ഭാര്യ റീനയും രണ്ട് പെൺകുഞ്ഞുങ്ങളും 84 വയസ്സുള്ള മാതാവും താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിത്യ ചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു ഭവനം നിർമ്മിക്കാൻ സാധിക്കാതെ ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്നത് നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും, അടുക്കളയും, ഹാളും, ശുചി മുറിയും, സിറ്റൗട്ടും…
Read Moreകേരളത്തിലെ മികച്ച സ്കൂളുകളെ തേടി കൈറ്റിന്റെ ‘ഹരിത വിദ്യാലയം 4.0’
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിത വിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ ഡിസംബർ മുതൽ ആരംഭിക്കും. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് ഇതിനായി നവംബർ 15-നകം അപേക്ഷിക്കാം. പ്രൈമറി സ്കൂളുകൾക്കും ഹൈസ്കൂൾ- ഹയർ സെക്കന്ററി വിഭാഗങ്ങൾക്കും ഇത്തവണ പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. സ്കൂളുകൾ www.hv.kite.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തിരഞ്ഞെടുക്കുക. സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ…
Read Moreശബരിമല റോഡുകൾക്കായി 377. 8 കോടി രൂപ അനുവദിച്ചു
ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി വകയിരുത്തി. കൊല്ലത്ത് 15 റോഡുകൾക്ക് 54.20 കോടി, പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു. ഇടുക്കിയിൽ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിന് 32.42 കോടി, തൃശൂരിൽ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
Read Moreകൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി
konnivartha.com; കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ.ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി. നഗരപരിധിയിലെ 26 സ്കൂളുകൾക്കാണ് കലക്ടർ അവധി നൽകിയത്.ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കൊല്ലം ആശ്രാമം മൈതാനം മുതൽ ചിന്നക്കട വരെയും റെയിൽവേ സ്റ്റേഷൻ, കർബല, ഫാത്തിമാ മാതാ കോളജ്, ചെമ്മാൻമുക്ക് വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹന പാർക്കിങ് നിരോധിച്ചിരിക്കുകയാണ്.കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് 3–ാം തീയതി 2.50ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ എത്തുന്നത്.
Read Moreകോന്നി ഗ്രാമ പഞ്ചായത്ത് കോൺക്രീറ്റ് സ്തൂപത്തിനു മുകളില്‍ കൊടി നാട്ടി
konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നിലെ വിവാദമായ കോൺക്രീറ്റ് സ്തൂപം അവധി ദിവസം പൊളിച്ചു മാറ്റാനുള്ള ശ്രമം സി പി ഐ എം പ്രവർത്തകർ തടഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് യു ഡി എഫ് ഭരണസമിതി സൈറൺസ്ഥാപിക്കാനായി മരത്തിൻ്റെ രൂപത്തിൽ കിളി കൂടും ശിഖരങ്ങളും കോൺക്രീറ്റിൽ പണിത സ്തൂപമാണ് പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച് ഉപയോഗശൂന്യമായി നിന്നിരുന്നത്. ഈ സ്ഥലത്ത് നിന്നിരുന്ന വലിയ മരം മുറിച്ച് മാറ്റിയാണ് നിർമാണം ആരംഭിച്ചത് എന്നാൽ പുതിയ യുഡിഎഫ്ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഇത് ഉപേക്ഷിക്കുകയായിരുന്നു. അഴിമതിയുടെ സ്തുപമാണന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ്, സി പി ഐ എം നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് ഇലക്ഷൻ പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് തിടുക്കത്തിൽ സ്തൂപം പൊളിച്ച് മാറ്റാൻ ഞായറാഴ്ച ശ്രമിച്ചത്. പഞ്ചായത്ത് പ്രോജക്ടിൽ ഇല്ലാതെ നിർമിച്ച…
Read Moreആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി
konnivartha.com; ശബരിമല തീർത്ഥാടന സീസണിലെ തീർത്ഥാടകരുടെ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതിനായി ദക്ഷിണ റെയിൽവേ ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ആദ്യഘട്ടത്തിൽ ഇരുവശത്തോട്ടുമായി 100 സർവീസുകളാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിലും ഡോ. എം.ജി.ആർ. ചെന്നൈ റൂട്ടിലുമായി ആകെ അഞ്ച് ആഴ്ചതോറുമുള്ള സ്പെഷ്യൽ ട്രെയിനുകൾ ശബരിമല തീർത്ഥാടന കാലയളവിൽ സർവീസ് നടത്തും. ട്രെയിനുകളുടെ വിശദാംശങ്ങൾ: നമ്പർ 06111/06112 – ചെന്നൈ എഗ്മോർ – കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ് പുറപ്പെടുന്നത്: വെള്ളിയാഴ്ചകളിൽ രാത്രി 23.55 ന് ചെന്നൈ എഗ്മോറിൽ നിന്ന് (14 നവംബർ 2025 മുതൽ 16 ജനുവരി 2026 വരെ) തിരിച്ചുപോകുന്നത്: ശനിയാഴ്ചകളിൽ രാത്രി 19.35 ന് കൊല്ലത്തിൽ നിന്ന് (15 നവംബർ 2025 മുതൽ 17 ജനുവരി 2026 വരെ). ട്രെയിൻ നമ്പർ…
Read Moreസ്നേഹപ്രയാണം ആയിരം ദിനം ഉദ്ഘാടനം കോന്നിയില്‍ നടന്നു
konnivartha.com; പത്തനാപുരം ഗാന്ധിഭവൻ ശാഖ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെ 3മത് വാർഷികവും, ഗാന്ധിഭവൻ വിദ്യാർഥികൾക്കും, യുവജനങ്ങൾക്കുമായി നടത്തിവരുന്ന കാരുണ്യ ബോധവൽക്കരണ പ്രോഗ്രാം സ്നേഹപ്രയാണം ആയിരം ദിനം എന്നിവയുടെ ഉദ്ഘാടനവും പത്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ നിർവഹിച്ചു. “മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളെയും സ്നേഹിക്കണം” എന്നീ മൂന്ന് സന്ദേശങ്ങളാണ് സ്നേഹപ്രയാണം ആയിരം ദിനങ്ങളിലൂടെ പകർന്നു നൽകിയത്. ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി സി എസ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ മുഖ്യ സന്ദേശം നൽകി. ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, എസ് എന്‍ ഡി പി യൂണിയൻ പ്രസിഡന്റ് കെ പദ്മകുമാർ, കെ പി സി സി അംഗംമാത്യു കുളത്തിങ്കൽ, Rev.…
Read Moreഎന്‍.സി.സി.കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
konnivartha.com; ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന റിപ്പബ്ലിക്ക് ദിന പരേഡിന്റെ സംസ്ഥാനതല തെരെഞ്ഞെടുപ്പ് ക്യാമ്പിന്റെ മുന്നോടിയായി കോഴിക്കോട് നടന്ന ഇന്റര്‍ഗ്രൂപ്പ് മത്സരത്തില്‍ കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം ആലപ്പുഴ ജില്ലകളില്‍നിന്നുള്ള കേഡറ്റുകളാണ് കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം ഗ്രൂപ്പുകളില്‍നിന്നുള്ള കേഡറ്റുകളുമായി മത്സരിച്ചു നേട്ടം കരസ്ഥമാക്കിയത്. സെപ്റ്റംബര്‍ മാസം വിരമിച്ച കൊല്ലം ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ജി സുരേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു കേഡറ്റുകള്‍ക്ക് പരിശീലനം നൽകിയിരുന്നത്. ഈ നേട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും ട്രെയിനിങ് സ്റ്റാഫുകള്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി കൊല്ലം ഗ്രൂപ്പിന്റെ പുതിയതായി ചാര്‍ജെടുത്ത ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ലോഗനാഥന് അറിയിച്ചു .
Read Moreനാല് ലക്ഷത്തിലധികം പേർക്ക് നോർക്ക കെയർ ആരോഗ്യ- അപകട ഇൻഷുറൻസ് പരിരക്ഷ
കേരളീയ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. . ഒരു ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തി നാല് പ്രവാസി കേരളീയ കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഏകദേശം നാല് ലക്ഷത്തിന് മുകളിൽ പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷ്വറൻസ് ഡി ജി എം ജോയ്സ് സതീഷ് നോർക്ക റൂട്സ് സി ഇ ഒ അജിത് കൊളശ്ശേരിക്ക് കൈമാറി . നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. നോർക്ക…
Read More