കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി

  എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ  ഫലം ഹൈക്കോടതി റദ്ദാക്കി. കീമിന്റെ പ്രോസപെക്ടസില്‍ അടക്കം വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്.കേരള സിലബസുകാര്‍ക്ക് തിരിച്ചടിയായിരിക്കുയാണ് പുതിയ നടപടി. പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ക്ക് ശേഷിക്കെയാണ് പുതിയ നടപടി.

Read More

മാജിക് മഷ്റൂം കൂൺ മാത്രം; നിരോധിത ലഹരി വസ്തുവല്ല: പ്രതിയ്ക്ക് ജാമ്യം

  മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ ഇത് നിരോധിത ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതല്ലെന്നും ഇതൊരു ഫംഗസ് (കൂൺ) മാത്രമാണെന്നും ഹൈക്കോടതി വിധിച്ചു . ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന ഭ്രമാത്മകതയുണ്ടാക്കുന്ന സിലോസൈബിന്റെ അളവ് എത്രയെന്നു കണക്കാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കർണാടക സ്വദേശിക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. വയനാട്ടിലെ കാട്ടിക്കുളത്ത് വച്ച് ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ പിടിച്ചതായിരുന്നു കേസ്.പ്രതി അറസ്റ്റിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും വാണിജ്യ അളവിലുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിക്കരുതെന്നും വാണിജ്യ അളവിലുള്ള മാജിക് മഷ്റൂമാണ് പിടിച്ചെടുത്തതെന്നും പ്രോസിക്യൂഷനും വാദിച്ചു.തുടർന്നാണു സമാനമായ വിധത്തിൽ കർണാടക, തമിഴ്നാട് ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധികൾ ഹൈക്കോടതി പരിഗണിച്ചത്. സിലോസൈബിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ മാജിക് മഷ്റൂം മുഴുവൻ ലഹരി…

Read More

കൊടിതോരണങ്ങളും ബോർ‍ഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല

konnivartha.com: നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ട് 11 ദിവസം കഴിഞ്ഞിട്ടും അവ റോഡിൽ തന്നെ.സിപിഎം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ കൊടിമരങ്ങളാണ് റോഡിൽ നിൽക്കുന്നത്.വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡും നീക്കിയിട്ടില്ല. ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ പിഴയിടുമെന്ന് കോടതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്നാണ് പരാതി. കോന്നി മേഖലയിലെ ഒരു പഞ്ചായത്ത് പ്രദേശത്തും കൃത്യമായി കോടതി ഉത്തരവ് നടപ്പിലായില്ല . മത -സാമൂഹിക സാംസ്കാരിക രാഷ്ട്രീയക്കാരുടെ പൈപ്പില്‍ നാട്ടിയ കൊടികളും തോരണവും പഞ്ചായത്ത് അഴിച്ചു മാറ്റിയില്ല . കോടതി ഉത്തരവ് പോലും പാലിയ്ക്കാന്‍ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കഴിഞ്ഞില്ല .കോടതിയെ ബോധിപ്പിക്കാന്‍ ചിലയിടങ്ങളില്‍ മാത്രം നിയമം നടപ്പിലാക്കി . കോടതിയെ പോലും വെല്ലുവിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുനിയുന്നു .ഇത് കോടതി അലക്ഷ്യ നടപടികളിലേക്ക് ചെന്നെത്തും .…

Read More

വനിത അഭിഭാഷകർക്കിടയിൽ കോന്നി  നിവാസി അഡ്വ ബോബിയാണ് താരം

  വനിത അഭിഭാഷകർക്കുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ നേരിടുന്നതിന് കമ്മിറ്റി നിലവിൽ വന്നു: കോന്നി നിവാസിയായ അഡ്വ ബോബി എം ശേഖറിനിത് അഭിമാന നിമിഷം റിപ്പോര്‍ട്ട് : പാർവ്വതി ജഗീഷ് @കോന്നി വാര്‍ത്ത ഡോട്ട് കോം KONNIVARTHA.COM : വനിത അഭിഭാഷകർ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്റേണൽ കമ്മിറ്റി ഹൈക്കോടതി അഭിഭാഷക സംഘടനയിൽ നിലവിൽ വരുമ്പോൾ അതിനു ചുക്കാൻ പിടിച്ചത് പത്തനംതിട്ട കോന്നി സ്വദേശിനിയായ അഭിഭാഷക. ഹൈക്കോടതി അഭിഭാഷക സംഘടനയിൽ ആഭ്യന്തര പ്രശ്ന പരിഹാര സംവിധാനം. കഴിഞ്ഞ ആഴ്ച നടന്ന പ്രത്യേക പൊതുയോഗത്തിലാണ് അഡ്വ. ബോബി എം ശേഖർ പ്രമേയം അവതരിപ്പിച്ചത്.   118 അംഗങ്ങൾ ഒപ്പിട്ട പ്രമേയം,പൊതുയോഗം പാസായപ്പോൾ കോന്നിക്കും ഇത് അഭിമാന നിമിഷമായി.കോന്നി ഐരവൺ പി എസ് വി പി എം ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കിയ ബോബി കോന്നി മുഞ്ഞിനാട്ട്…

Read More