konnivartha.com: നിരന്തരം കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കൂടിയതോടെ സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സഞ്ചാര പഥങ്ങളില് വനം വകുപ്പ് അലാറം മുഴങ്ങുന്ന യന്ത്രം സ്ഥാപിച്ചു . കഴിഞ്ഞ ദിവസങ്ങളില് എല്ലാം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു . ഇതോടെ ജനകീയ പ്രതിക്ഷേധം ശക്തമായി . കാട്ടാന ഇറങ്ങുന്ന റബര് തോട്ടത്തില് അലാറം സ്ഥാപിച്ചു .കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിയുന്ന യന്ത്രത്തില് നിന്നും ഉച്ചത്തില് ഉള്ള ശബ്ദം ഉണ്ടാകും .ഇതോടെ കാട്ടാന പേടിച്ചു ഓടും എന്നാണ് വനം വകുപ്പ് പറയുന്നത് .പത്തനംതിട്ട ജില്ലയില് ആദ്യമായാണ് ഈ യന്ത്രം സ്ഥാപിക്കുന്നത് . ഫാം പ്രൊട്ടക്ഷന് അലാറം ആണ് വനം വകുപ്പ് താല്ക്കാലികമായി സ്ഥാപിച്ചത് . കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങള് ഇന്ന് വൈകിട്ട് കോന്നി എം എല് എ ,കോന്നി ഡി എഫ് ഒ ,ഉന്നത വനപാലകര്…
Read Moreടാഗ്: kerala forest
വീട് തകര്ത്തു: കാട്ടാനയാക്രമണത്തില് വീട്ടമ്മ കൊല്ലപ്പെട്ടു
konnivartha.com: തൃശൂര് മലക്കപ്പാറ തമിഴ്നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (75) ആണ് മരിച്ചത്. ഇന്ന് പുലര്ച്ചെ ഒരു മണിയോടെയാണ് സംഭവം. മേരിയും മകളും വീടിനുള്ളില് കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.തുടര്ന്ന് മേരിയും മകളും വീട്ടില്നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read Moreനിരപരാധിയെ കള്ളക്കേസില് കുടുക്കാന് ഉള്ള വനം വകുപ്പ് നീക്കം കോന്നി എം എല് എ പൊളിച്ചു
konnivartha.com: കോന്നി വനം ഡിവിഷനിലെ പാടം വനപാലകരെ ഉടന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യണം .പാടം വനം മേഖലയില് കാട്ടാന ചരിഞ്ഞു എന്ന പേരില് 11 പേരെ ആണ് അന്യായമായി വനം വകുപ്പ് പീഡിപ്പിച്ചു വന്നത് . ഒരാളെ പ്രതി ചേര്ക്കുമ്പോള് ഉള്ള യാതൊരു നടപടിയും പാടം വനം വകുപ്പ് ജീവനക്കാര് സ്വീകരിച്ചില്ല . അനധികൃതമായി ജനങ്ങളെ പിടിച്ചു വെച്ച് മര്ദിച്ചു കുറ്റം ചുമത്തി തങ്ങളുടെ ഉത്തരവാദിത്തത്തില് നിന്നും തടിയൂരുന്ന കാടത്തം ആണ് പാടം വനപാലകര് നാളിതു വരെ നടത്തി വന്നത് . കാട്ടാന ചരിഞ്ഞിട്ടും മൂന്നു ദിനം കഴിഞ്ഞു മാത്രം ആണ് വനം വകുപ്പ് ജീവനക്കാര് അറിഞ്ഞത് . ഫീല്ഡില് പോയി നിരീക്ഷണം നടത്തുന്നില്ല എന്നതിന് ഇനി ഉദാഹരണം വേണ്ട . കാട്ടാന ചരിഞ്ഞത് തങ്ങളുടെ കഴിവ് കേടു കൊണ്ട് അല്ല എന്ന് വരുത്തി…
Read Moreമനുഷ്യ – വന്യജീവി സംഘര്ഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു
konnivartha.com: മനുഷ്യ – വന്യജീവി സംഘര്ഷം സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില് പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്ക്കാര് ഉത്തരവ് പുറത്തിറക്കി . വന്യജീവി ആക്രമണത്തില് കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്കും. ദുരന്ത പ്രതികരണനിധിയില്നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്നിന്ന് 6 ലക്ഷം രൂപയുമാണ് നല്കുന്നത്. GO Rt 304-2025 (1)
Read Moreകോന്നി കുളത്ത് മണ്ണില് ഷോക്ക് അടിച്ചു കുട്ടിയാന ചരിഞ്ഞു
konnivartha.com: കോന്നി കുളത്തുമണ്ണില് ഫെന്സിങ്ങില് നിന്നും ഷോക്ക് അടിച്ചു കാട്ടാന കുട്ടി ചരിഞ്ഞ നിലയില് .കുളത്തുമണ്ണ് ക്ഷേത്രത്തിനു സമീപമായാണ് കുട്ടിയാനയെ ഷോക്ക് ഏറ്റു ചരിഞ്ഞ നിലയില് കണ്ടെത്തിയത് .കൈത കൃഷി നടക്കുന്ന സ്ഥലത്ത് ആണ് കാട്ടാനയെ ഷോക്ക് അടിച്ചു ചരിഞ്ഞ നിലയില് കണ്ടത് . കൈത കൃഷി നടക്കുന്ന സ്ഥലത്ത് ഫെന്സിംഗ് വലിച്ചിട്ടുണ്ട് .കൊമ്പന് ആനയാണ് . നാല് ദിവസം പഴക്കം കണക്കാക്കുന്നു . പോസ്റ്റ് മോര്ട്ടം നടപടികള് ഇവിടെ വെച്ച് തന്നെ നടക്കും . ആന ശല്യം രൂക്ഷമായ പ്രദേശമാണ് കലഞ്ഞൂര് പഞ്ചായത്തിലെ കുളത്ത് മണ്ണ് . കഴിഞ്ഞിടെ നിരവധി പേരുടെ കൃഷിയിടത്തില് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു . വനപാലകര് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു . കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ല…
Read Moreവാഴകൃഷി കണ്ട് കാട്ടാനയ്ക്ക് ഭ്രാന്ത് ഇളകി :കുളത്ത്മണ്ണില് സര്വ്വ നാശം
konnivartha.com: കാട്ടാന ,പുലി ,കടുവ ,കാട്ടുപോത്ത് ,കുരങ്ങ് ,മ്ലാവ് , കാട്ടു പന്നി .ഇവയുടെ എല്ലാം കണ്ണ് വെട്ടിച്ച് മണ്ണില് വിത്ത് വിതച്ചു വെള്ളവും വളവും നല്കി നട്ട് പരിപാലിച്ചു തലപൊക്കത്തില് എത്തിച്ചാല് കര്ഷകന് ലഭിക്കുന്നത് കണ്ണ് നീര് മാത്രം . ഹൃദയം തകര്ന്ന വേദനയോടെ ഒരു കൂട്ടം കര്ഷകര് പറയുന്നു ഞങ്ങളുടെ സ്വപ്നം ആണ് ദാ കിടക്കുന്നത് .ചൂണ്ടി കാണിച്ചത് കാട്ടാന മേഞ്ഞ വാഴ കൃഷിയുടെ നേര് ചിത്രം . ഇത് കലഞ്ഞൂര് പഞ്ചായത്തിലെ ആറാം വാര്ഡ് .കൂടല് വില്ലേജ് അധികാരികളുടെ പരിധിയില് ഉള്ള ഭൂമിക . ഇവിടെ ജീവിക്കുന്നത് കൃഷിയെ സ്നേഹിക്കുന്ന ഒരു പറ്റം കര്ഷകര് . പകലും രാത്രിയും ഇവരുടെ സ്വപ്നം കൃഷിയുടെ വളക്കൂര് ഉള്ള നൂറായിരം ആവശ്യം .ഇവയെല്ലാം തച്ചു തകര്ക്കാന് വനത്തില് നിന്നും വരുന്ന വന്യ മൃഗങ്ങള് .…
Read Moreകോന്നി ടൂറിസം കേന്ദ്രം പ്രവര്ത്തിക്കുന്നത് നിബന്ധനകള് പാലിക്കാതെ :റോബിന് പീറ്റര്
konnivartha.com: ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ഡി സി സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിന് പീറ്റര് പറഞ്ഞു . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ വരുമാനത്തില് ഒരു ഭാഗം ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്ക്ക് നീക്കി വെക്കണം എന്നായിരുന്നു നിബന്ധന .ഈ നിബന്ധനകള് ഒന്നും പാലിക്കാതെ ആണ് ഇപ്പോള് കോന്നി ഇക്കോ ടൂറിസം കേന്ദ്രം പ്രവര്ത്തിക്കുന്നത് . ഗുരുതരമായ അലംഭാവം ആണ് കുട്ടിമരിക്കാന് കാരണം . യാതൊരു സുരക്ഷാ കാര്യവും ഇവിടെ ഇല്ല . കോൺക്രീറ്റ് തൂൺ ഇളകി നിന്നിട്ടും അത് സുരക്ഷിതമായി നിലനിര്ത്താന് ബന്ധപ്പെട്ട അധികാരികള്ക്ക് കഴിഞ്ഞില്ല . ഇത്തരം ദാരുണ സംഭവങ്ങള് ആവര്ത്തിക്കാതെ ഇരിക്കാന് കര്ശന നടപടികള് ഉണ്ടാകണം എന്നും റോബിന്…
Read Moreകർഷകർക്കായി പന്നിവേട്ട തുടർന്ന് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
konnivartha.com: ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ അംഗീകൃത ഷൂട്ടർമാരായ സിനിൽ വി മാത്യു, ജോൺ ജോസഫ് എന്നിവരാണ് പന്നിയെ വെടിവെച്ചത്. ബാബു ആദിത്യ ഭവനം നൽകിയ പരാതിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദവി ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി നൽകിയ ഉത്തരവിലാണ് പന്നിയെ വെടിവെച്ചത്. കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തിരച്ചിലിൽ മൂന്നു കാട്ടുപന്നികളെ ഉന്മൂലനം ചെയ്തു. കർഷകർ ലഭ്യമാക്കുന്ന പരാതിയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുവാൻ ഗ്രാമപഞ്ചായത്ത് സജ്ജമാണെന്നും ഇതിനായി ഏഴ് ഷൂട്ടർമാരെ ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് രേഷ്മ മറിയം റോയി പറഞ്ഞു.
Read Moreകോന്നി ഇക്കോ ടൂറിസം: കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി തുറക്കുക
konnivartha.com: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കോന്നി അരുവാപ്പുലം കൊക്കാത്തോട് കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്റെ ടൂറിസം പദ്ധതി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല . കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കൊക്കാത്തോട് കാട്ടാത്തി പാറയിലേക്ക് വിനോദ സഞ്ചാരം സാധ്യമാക്കുവാന് മുന്പ് നടപടി ഉണ്ടായി എങ്കിലും ഇത്ര വര്ഷം കഴിഞ്ഞിട്ടും ഈ പദ്ധതി സര്ക്കാര് ഫയലില് ഉറക്കം പിടിച്ചിരിക്കുന്നു. സഞ്ചാരികള്ക്ക് പുത്തന് ഉണര്വ് പകരാന് ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില് കാട്ടാത്തി പാറ.അരികില് അണയുന്നവരില് പ്രകൃതിയുടെ പച്ചപ്പ് കുളിര് തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില് ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില് കോന്നി കൊക്കാതോട് എന്ന…
Read MoreWorld Water Day 2025:hot summer: cool water of life
World Water Day 2025:The beauty of nature hot summer: cool water of life video: jayan konni / kerala /india
Read More