കോന്നി ഡിവിഷൻ നടുവത്തുമൂഴി റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഭിലാഷ് പി. ആറും അവാര്ഡിന് അര്ഹനായി konnivartha.com: മാതൃകാ സേവനം കാഴ്ച വെക്കുന്ന വന സംരക്ഷണ വിഭാഗം ജീവനക്കാര്ക്ക് എല്ലാ വര്ഷവും നല്കി വരുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് ഇക്കൊല്ലം 26 പേര് അര്ഹരായി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര് സുബൈര് എന്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര് ആനന്ദന് കെ.വി, സെക്ഷന് ഫോറസ്റ്റ് ഓഫീസര്മാരായ മുഹമ്മദ് റൗഷാദ് കെ. ജെ, പ്രവീണ് പി. യു, സാബു ജെ. ബി, ആനന്ദന് പി. വി, ജിജില് കെ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരായ സജീഷ് കുമാര് ജി, അഭിലാഷ് പി. ആര്, അഹല്യാ രാജ്, ജസ്റ്റിന് ജോണ്, അജു റ്റി. ദിലീപ് കുമാര് എം. നജീവ് പി. എം, രാജീവ് കെ. ആര്, ഗ്രീഷ്മ എം, ബിജു…
Read Moreടാഗ്: kerala forest
കോന്നി ആനത്താവളത്തിലെ കുട്ടിയാന ചരിഞ്ഞത് ഹെർപ്പീസ് രോഗം മൂലം
konnivartha.com: കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞത് ഹെർപ്പീസ് രോഗം മൂലം . പാലോട് ഉള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ആണ് ഹെർപ്പീസ് രോഗമാണെന്ന് തെളിഞ്ഞത്. പ്രധാനമായും കുട്ടിയാനകളെ ബാധിക്കുന്ന രോഗമാണ് ഹെർപ്പീസ് .ഇത് പിടിപെട്ടാല് ഏതാനും മണിക്കൂര് കഴിഞ്ഞാല് ചരിയും .മുൻപും കോന്നി ആനത്താവളത്തിൽ ഹെർപ്പീസ് ബാധിച്ച് കുട്ടിയാനകൾ ചരിഞ്ഞിരുന്നു. ഹെർപിസ് എന്നത് ഒരു വൈറൽ അണുബാധയാണ്. ഇത് ചർമ്മത്തിലും, കഫം ചർമ്മത്തിലും കുമിളകൾ ഉണ്ടാക്കുന്നു.ഹെർപിസിന് ചികിത്സയില്ല.മഹാമാരി പോലെ ആനകളിൽ പടരുന്ന സാംക്രമിക രോഗമാണിത് . ഇതുവരെ വാക്സിൻ കണ്ടു പിടിച്ചിട്ടില്ല. രക്ത കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന വൈറസാണ് ഹെർപിസ്. തൊലി നശിക്കുമ്പോൾ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങും.ഇതോടെ ഓക്സിജൻ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങും. വൈറസ് ബാധയേറ്റാൽ കുട്ടിയാനകൾ 48 മണിക്കൂറിനിടെ ചരിയും .വലിയ ആനകളിൽ…
Read Moreകാട്ടാന ആക്രമണം; വനം വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്നു
konnivartha.com : വനം അതിർത്തി പങ്കിടുന്ന മലയോര മേഖലയായ കോന്നി പഞ്ചായത്തിലെ അതുമ്പുംകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ നടത്തുന്ന ആക്രമണത്തിൽ ദുരിതത്തിലായ ജനങ്ങളുടെ അവസ്ഥ കണ്ടില്ലന്നു നടിക്കുന്ന വനം വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്നതായി ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ആരോപിച്ചു. കാട്ടാന ആക്രമണത്തിൽ ദുരിതത്തിലായ ഗ്രാമവാസികളെ പങ്കെടുപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വനം വകുപ്പിൻ്റെ ഞളളൂർ മാതൃകാ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, ശ്യാം. എസ് കോന്നി, അനി സാബു, രഞ്ചു. ആർ, പ്രിയ എസ്. തമ്പി, പി.വി ജോസഫ്, സിന്ധു സന്തോഷ്, പ്രകാശ് പേരങ്ങാട്ട്, മോഹനൻ കാലായിൽ, യൂസഫ് ചേരിക്കൽ, ഡെയ്സി കൊന്നപ്പാറ, ജോളി തോമസ്, ടോണി…
Read Moreതലച്ചിറ മുക്കുഴിയിലും കാട്ടാന :നാട് ഭീതിയില്
konnivartha.com: കുമ്പളാത്താമണ്ണിലെ വിവിധ പ്രദേശങ്ങളില് കാട്ടാനശല്യം അതി രൂക്ഷം . പകൽസമയം തലച്ചിറ മുക്കുഴിയില് കാട്ടാന ഇറങ്ങി .ഇതോടെ ഈ പ്രദേശവാസികള് ഭീതിയിലാണ് .മുമ്പ് എങ്ങും കാട്ടാന എത്താത്ത പ്രദേശമായിരുന്നു തലച്ചിറയും മുക്കുഴിയും .ഇപ്പോള് ഇവിടേയ്ക്കും കാട്ടാന എത്തി . കുമ്പളത്താമൺ മുക്കുഴി റോഡിൽ മുക്കുഴി ജങ്ഷന് സമീപത്തുകൂടിയാണ് കാട്ടാനയെത്തിയത്.ആന ഓടി റോഡ് മുറിച്ചുകിടന്നുപോകുന്ന ദൃശ്യങ്ങൾ സമീപ വീട്ടിലെ നിരീക്ഷണ ക്യാമറയിൽനിന്ന് ലഭിച്ചു.കുമ്പളത്താമൺ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം തുടരുകയാണ് . പടക്കം പൊട്ടിച്ചും മറ്റും ഇവയെ താല്ക്കാലികമായി ഓടിക്കുന്നു എങ്കിലും ഇവ വീണ്ടും മടങ്ങി വരുന്നു . സോളാര് വേലികള് സ്ഥാപിക്കണം എന്ന് ആണ് നാട്ടുകാരുടെ ആവശ്യം .
Read Moreകോന്നി ആനക്കൂട്ടില് “ആന മറുത ” ശനികാലം : അനാസ്ഥയുടെ പ്രതീകം
konnivartha.com: കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന് എന്നീ ആനകൾക്ക് പിന്നാലെയാണ് ഇന്ന് കോന്നി കൊച്ചയ്യപ്പന് എന്ന ആന കുട്ടി ചരിഞ്ഞത് . ആനക്കൂട്ടില് “അകപ്പെട്ട” ആനകൾ മിക്കതും ചരിയുമ്പോൾ” എരണ്ടകെട്ട് “എന്ന പതിവ് വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഇക്കോ ടൂറിസത്തിലൂടെ ശ്രദ്ധേയമായ സ്ഥലമാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അതിനോട് അനുബന്ധിച്ചുള്ള ആനത്താവളവും . കുട്ടിയാനകൾ മുതൽ മുതിർന്ന ആനകളെ വരെ കാണാൻ കൗതുകത്തോടെ എത്തുന്നവർ നിരവധിയാണ്. ആനത്താവളത്തിൽ നിന്ന് അടിക്കടി കേൾക്കുന്നത് കണ്ണീർക്കഥകള് . ആനകൾ അകാലത്തിൽ ചരിയുന്നത് എന്ത് കൊണ്ട് എന്ന് കൃത്യമായി നിര്വ്വചിക്കാന് സംസ്ഥാനത്തെ വനം വകുപ്പിന് കഴിയുന്നില്ല . ചരിയുന്ന ആനകളുടെ ആന്തരിക അവയവങ്ങള് ശേഖരിച്ചു പരിശോധനകള്ക്ക് അയക്കുന്നുണ്ട് . റിപ്പോര്ട്ട് മുറയ്ക്കും ലഭിക്കുന്നു എങ്കിലും ഈ റിപ്പോര്ട്ടിലെ കാര്യങ്ങള് വനം വകുപ്പ് മൂടി വെക്കുന്നു…
Read Moreഇരവികുളം : ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തു
konnivartha.com: കേരളത്തിന്റെ അഭിമാനമായി ഇരവികുളം ദേശീയോദ്യാനം. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020–2025 ലെ മാനേജ്മെന്റ് എഫക്ടീവ്നസ് ഇവാല്യുവേഷൻ (MEE) റിപ്പോർട്ടിൽ ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി തിരഞ്ഞെടുത്തു.92.97% മാർക്ക് നേടി ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്. ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ ആസ്പദമാക്കി ആഗോള നിലവാരത്തിലുള്ള IUCN – WCPA മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ഈ വിലയിരുത്തലിലാണ് കേരളം 76.22% സ്കോർ നേടി ദേശീയ തലത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത്. പുൽമേടുകളും ഷോലവനങ്ങളുമുള്ള നീലഗിരി ഇരവികുളം താർ (വരയാട്) വാസവ്യവസ്ഥയാൽ ശ്രദ്ധേയമാണ്.നീലക്കുറിഞ്ഞി ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങൾ അപൂർവതയാണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമഘട്ട വനമേഖലയിലെ വൃത്തിയുള്ള പശ്ചാത്തലവും ഇക്കോ-ടൂറിസത്തിലെ മികച്ച മാതൃകയും ജനങ്ങളുടെ പങ്കാളിത്തം വും നിയന്ത്രിത ടൂറിസവും ഇരവികുളത്തെ വേറിട്ടതാക്കുന്നു. വിആർ ഉൾപ്പെടെ…
Read Moreകല്ലേലിയിലെ കാട്ടാനകളെ തളയ്ക്കാന് ആരുമില്ലേ ? വനം വകുപ്പ് നോക്കുകുത്തി
konnivartha.com: കോന്നി വനം ഡിവിഷനിലെ നടുവത്ത് മൂഴി റെയിഞ്ചില് കല്ലേലിയില് കാട്ടാനകള് വിഹരിക്കുന്നു . കല്ലേലി സ്കൂള് പരിസരത്ത് പോലും നോക്കിയാല് കാണാം നാലഞ്ചു കാട്ടാനകളെ . കാട്ടാനകള് നാട് വിറപ്പിച്ചു മദിച്ചു കൂത്താടുമ്പോള് ഇവയുടെ ഉടമസ്ഥരായ കേരള വനം വകുപ്പ് ഇവയെ യഥേഷ്ടം വിഹരിക്കാന് അഴിച്ചു വിട്ടിരിക്കുന്നു . ഒന്പതു കാട്ടാനകള് കഴിഞ്ഞ ഒരു മാസമായി രാപകല് ഭേദമന്യേ തിമിര്ത്തു വാഴുകയാണ് . തീറ്റ തേടി ഇറങ്ങുന്ന ഇ കാട്ടാനകള് ഒരു മനുഷ്യജീവന് എടുത്താല് മാത്രമേ ഉടമകളായ വനം വകുപ്പ് അനങ്ങൂ എന്നുള്ള മനോഭാവം വെടിയണം . കാട് വിട്ടു നാട്ടില് എത്തുന്ന ഈ വന്യ മൃഗം മൂലം കര്ഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത് . കല്ലേലി സ്കൂള് പരിസരത്ത് പോലും കാട്ടാന വിഹരിക്കുന്ന ഇടമായി മാറി .ജനങ്ങള് അതീവ ഭീതിയില് ആണ് .…
Read Moreവനവുമായി ബന്ധപ്പെട്ട വാര്ത്തകള്ക്ക് “കൂച്ചുവിലങ്ങിട്ടു “നിര്ത്താന് വനം വകുപ്പിന്റെ പുതിയ അടവ്
കോന്നിവാര്ത്തഎഡിറ്റോറിയല് konnivartha.com: വനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല് വാര്ത്തകള് വരുന്ന സാഹചര്യത്തില് വനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്ത്തകള് തടയിടുക എന്ന ഗൂഡലക്ഷ്യത്തോടെ വനം വകുപ്പ് മാധ്യമ പ്രവര്ത്തകര്ക്ക് വേണ്ടി നടത്തുന്ന ഏകദിന ശില്പ്പശാല ജനകീയമായി തള്ളിക്കളയുന്നു . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില് വെച്ച് ‘വനത്തിനുള്ളിലെ മാധ്യമപ്രവര്ത്തനം’ സംബന്ധിച്ച ഏകദിനശില്പശാല (ജൂണ് 12) രാവിലെ 10 ന് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് ഡോ. ആര് കമലാഹര് ഉദ്ഘാടനം ചെയ്യും എന്നാണ് അറിയിപ്പ് . വന്യ മൃഗ ശല്യം രൂക്ഷമാകുമ്പോള് വനം വകുപ്പ് “തങ്ങളുടെ ഭാഗം വെള്ള “പൂശാന് ഉള്ള നീക്കത്തിന്റെ ഭാഗമായി നടത്തുന്ന ഈ പരിപാടി ജനകീയ ചിന്ത ഉള്ള മാധ്യമങ്ങള് തള്ളി കളയുന്നു . വനം വകുപ്പ് മന്ത്രിയും ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് അടക്കമുള്ള ജീവനക്കാര് ജനകീയ പക്ഷം നില്ക്കുക .…
Read Moreകുളത്തുമൺ:കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു
konnivartha.com: കാട്ടാന ഇനി എന്തു കാട്ടാനാ? നാടിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ തിരിച്ചു വിടാനുള്ള ദൗത്യത്തിന് കുളത്തുമണ്ണില് തുടക്കം: ആനക്കൂട്ടത്തെ തേടി കാടുകയറി പ്രത്യേക ദൗത്യസംഘം konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്കുമാര് എംഎല്എ വനം, പോലീസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തതിന് പ്രകാരം കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു. പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ ആണ് മാസ്സ് ഡ്രൈവ് നടത്തുന്നത് .അന്പതോളം അടങ്ങുന്ന ദൗത്യ സംഘം കുളത്തുമണ്ണില് രാവിലെ എത്തിയെങ്കിലും കനത്ത മഴ മൂലം താമസിച്ചാണ് “ദൗത്യം” ആരംഭിച്ചത് . മൂന്നു സംഘമായി തിരിഞ്ഞാണ് കാട്ടാനകളെ കണ്ടെത്തുവാന് ഇറങ്ങിയത് . സംഘത്തിനു ഭക്ഷണം ഒരുക്കി നല്കാന് കര്ഷകരടങ്ങുന്ന നാട്ടുകാര് രംഗത്ത് ഉണ്ട് . ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി…
Read Moreകാട്ടാനശല്യം നേരിടുന്നതിനായി കോന്നി എം എല് എ യോഗം വിളിച്ചു ചേര്ത്തു
konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്കുമാര് എംഎല്എ വനം, പൊലിസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തു. കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കം ബുധനാഴ്ച ആരംഭിക്കും. ഇതിനായി പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ മാസ്സ് ഡ്രൈവ് നടത്തും. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ പമ്പ് ആക്ഷൻ ഗൺ പോലിസ് എത്തിക്കും. പൊതു ജനങ്ങളിൽ നിന്നും ആവശ്യമായ വാളണ്ടിയർമാരെയും നിയോഗിക്കും.ആനകളെ ഉൾക്കാട്ടിൽ എത്തിച്ചതിനു ശേഷം പ്രദേശത്ത് സോളാർ ഫെൻസിംഗ് കൂടുതൽ മേഖലകളിൽ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു . കുളത്തുമൺ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. അരുവാപുലം പഞ്ചായത്തിലെ കല്ലേലിയിൽ ഒറ്റയാൻ റോഡ് ഇറങ്ങി തടസ്സം സൃഷ്ടിക്കുന്നതിനെത്തുടർന്ന് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ആന ഇറങ്ങി വരുന്ന…
Read More