konnivartha.com: കൊച്ചയ്യപ്പൻ കൂടി ചരിഞ്ഞതോടെ കോന്നി ആനത്താവളത്തിലെ ആനകളുടെ എണ്ണം നാലായി. പ്രിയദർശിനി, മീന, ഈവ, കൃഷ്ണ എന്നിവരാണ് ഇനിയുള്ളത്.കോന്നി ആനത്താവളത്തിന്‍റെ പ്രതാപ കാലത്ത് നിരവധി ആനകള്‍ ആണ് ഉണ്ടായിരുന്നത് . കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന്‍ എന്നീ ആനകൾ ഇവിടെയാണ് ചരിഞ്ഞത് . കോന്നി ആനത്താവളം നിലനിര്‍ത്തുവാന്‍ പുറമേ നിന്നും ആനകളെ കൊണ്ട് വന്നു പരിപാലിക്കേണ്ട അവസ്ഥയിലാണ് . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ പ്രധാന ആകര്‍ഷണമാണ് ആനകള്‍ .ആനകളെ അടുത്ത് കാണുവാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും സന്ദര്‍ശകര്‍ എത്തുന്നുണ്ട് . അഞ്ചു വയസ്സുകാരനായ കോന്നി കൊച്ചയ്യപ്പന്‍ ഇന്നലെ രാവിലെ ആണ് ചരിഞ്ഞത് . വൈറസ് ബാധ ആണ് കാരണം എന്ന് സംശയിക്കുന്നു . കോട്ടൂർ ആനക്യാമ്പിലെ ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺകുമാർ, കാട്ടൂർ മൃഗാശുപത്രിയിലെ ഡോ.…
Read Moreടാഗ്: kerala eco tourism
കോന്നി ഇക്കോ ടൂറിസം: കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി തുറക്കുക
konnivartha.com: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കോന്നി അരുവാപ്പുലം കൊക്കാത്തോട് കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്‍റെ ടൂറിസം പദ്ധതി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല . കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കൊക്കാത്തോട് കാട്ടാത്തി പാറയിലേക്ക് വിനോദ സഞ്ചാരം സാധ്യമാക്കുവാന്‍ മുന്‍പ് നടപടി ഉണ്ടായി എങ്കിലും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതി സര്‍ക്കാര്‍ ഫയലില്‍ ഉറക്കം പിടിച്ചിരിക്കുന്നു. സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ് കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന…
Read Moreബ്രട്ടീഷ് തനിമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം
ബ്രട്ടീഷ് പഴമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം കോന്നി വാര്‍ത്ത ഡോട്ട് കോം എഡിറ്റോറിയല്‍ : രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോക്ഷിക്കുമ്പോള്‍ ബ്രട്ടീഷ് ഭരണകാലത്തെ ചില ശേഷിപ്പുകള്‍ കോന്നിയില്‍ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു . 200 വര്‍ഷത്തോളം പഴക്കം ഉള്ള കോന്നിയിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിന് (ഐ ബി ) കൂടി കോന്നിയിലെ ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കണം എന്നു കോന്നി വാര്‍ത്ത ഡോട്ട് കോം അഭിപ്രായപ്പെടുന്നു . ബോർഡി ലോൺ സായിപ്പ് വനംവകുപ്പ് മേധാവിയായിരുന്നപ്പോഴാണ് ഇവിടെ ബംഗ്ലാവ് പണിയുന്നത്. ആറ്റുതീരങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ കണ്ടെത്തി ബംഗ്ലാവുകൾ പണിയുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു . സമുദ്രനിരപ്പിൽനിന്നു 1000 മീറ്റർ പൊക്കത്തിലാണ് ബംഗ്ലാവ് പണിതിരിക്കുന്നത്. ബംഗ്ലാവ് മുരുപ്പെന്നാണ് നാട്ടിൽ അറിയപ്പെടുന്ന ഓമനപ്പേര്. കോന്നിയിലെ തടി വ്യാപാരവുമായി ബന്ധപ്പെട്ടും ഏറെ ചരിത്രം ഉള്ള…
Read More