ബ്രട്ടീഷ് തനിമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം

ബ്രട്ടീഷ് പഴമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം

കോന്നി വാര്‍ത്ത ഡോട്ട് കോം എഡിറ്റോറിയല്‍ : രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോക്ഷിക്കുമ്പോള്‍ ബ്രട്ടീഷ് ഭരണകാലത്തെ ചില ശേഷിപ്പുകള്‍ കോന്നിയില്‍ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു . 200 വര്‍ഷത്തോളം പഴക്കം ഉള്ള കോന്നിയിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിന് (ഐ ബി ) കൂടി കോന്നിയിലെ ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കണം എന്നു കോന്നി വാര്‍ത്ത ഡോട്ട് കോം അഭിപ്രായപ്പെടുന്നു .

ബോർഡി ലോൺ സായിപ്പ് വനംവകുപ്പ് മേധാവിയായിരുന്നപ്പോഴാണ് ഇവിടെ ബംഗ്ലാവ് പണിയുന്നത്. ആറ്റുതീരങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ കണ്ടെത്തി ബംഗ്ലാവുകൾ പണിയുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു . സമുദ്രനിരപ്പിൽനിന്നു 1000 മീറ്റർ പൊക്കത്തിലാണ് ബംഗ്ലാവ് പണിതിരിക്കുന്നത്. ബംഗ്ലാവ് മുരുപ്പെന്നാണ് നാട്ടിൽ അറിയപ്പെടുന്ന ഓമനപ്പേര്.

കോന്നിയിലെ തടി വ്യാപാരവുമായി ബന്ധപ്പെട്ടും ഏറെ ചരിത്രം ഉള്ള ബംഗ്ലാവില്‍ അന്നത്തെ കാലത്തെ പണപ്പെട്ടിയും ചാരുകസേരയും ഇന്നും നിധി പോലെ കാത്തു സൂക്ഷിച്ചിരിക്കുന്നു . ഭരണകര്‍ത്താക്കളുടെ ചിത്രങ്ങളും ഇവിടെ പഴയകാലം ഓര്‍മ്മിപ്പിക്കുന്നു .സഞ്ചായത്തു കടവിലെ തടി വ്യാപാരവും ചരിത്ര രേഖകളില്‍ സ്ഥാനം നേടി . കോന്നിയിലെ തേക്ക് തടികള്‍ ആലപ്പുഴ വരെ ചെങ്ങാടത്തില്‍ എത്തിച്ച ചരിത്രം പഴമാക്കാരുടെ വായ്മൊഴികളില്‍ നിറഞ്ഞു നിന്നിരുന്നു .

കോന്നിയില്‍ ഇങ്ങനെ ഒരു ബംഗ്ലാവു ഉള്ള കാര്യം കോന്നി ഇക്കോ ടൂറിസം അധികാരികള്‍ ഓര്‍ക്കുക . അനന്ത ടൂറിസം സാധ്യത കോന്നി ആനക്കൂടും അടവി കുട്ടവഞ്ചി സവാരിയും ഗവിയും വനവുമായി ബന്ധപ്പെടുത്തി മുന്നേറുമ്പോള്‍ ഇവിടെയിതാ ഈ ചരിത്ര ബംഗ്ലാവ് കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി ടൂറിസം വികസനത്തിനു തുടക്കം കുറിക്കാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം “അധികാരികളെ ഓര്‍മ്മിപ്പിക്കുന്നു .

വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് കോന്നിയിലെത്തുമ്പോൾ താമസിക്കാനുള്ള ഇട മായിരുന്നു തുടക്കത്തിൽ ഇത്. പിന്നീട് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും വിശ്രമത്തിനായി തുറന്നുകൊടുത്തു.കോന്നി ബംഗ്ലാവ് ഹില്ലിലെ 3.07 ഹെക്ടര്‍ സ്ഥലമാണ് വനം വകുപ്പിന് ഉള്ളത് . ഔഷധവനവും നട്ടു പിടിപ്പിച്ചു . ഇത്രയൊക്കെ ഉണ്ടായിട്ടും ഇത് കൂടി പ്രയോജനപ്പെടുത്തി പുതിയ തലമുറയ്ക്ക് അറിവ് പകരുവാന്‍ ഉള്ള തുടക്കമാകട്ടെ ഈ ഓര്‍മ്മപ്പെടുത്തല്‍ .

error: Content is protected !!