കേരള ബജറ്റ് : കേരളം കടക്കെണിയിൽ അല്ല : ധനമന്ത്രി കെഎൻ ബാലഗോപാൽ

  രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ്. സുരക്ഷക്കൊപ്പം സ്ത്രീകളുടെ ജീവിത നിലവാരമുയർത്തുന്നതും ലക്ഷ്യം വെച്ചാണ് ബജറ്റ് നിർദേശങ്ങൾ. സ്ത്രീപക്ഷ പദ്ധതികളെ അവഗണിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. പൊതുജനാരോഗ്യമേഖലയ്ക്കായി ഇത്തവണ 2828.33 കോടി രൂപയാണ് നീക്കിവച്ചത് സാമ്പത്തിക ഞെരുക്കത്തിനിടയിലും കാർഷിക മേഖലക്കായി വിവിധ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. റബ്ബർ വിലയിടിവ് തടയുന്നതിന് 600 കോടി രൂപ മാറ്റി വെച്ചു. ഇതിന് പുറമെ നാളികേരത്തിന്റെ താങ്ങ് വിലയും വർധിപ്പിച്ചു 1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. റവന്യൂ കമ്മി 23,942 കോടി രൂപ (2.1% of GSDP) ധനകമ്മി 39,662 കോടി രൂപ (3.5% of GSDP) ശമ്പളത്തിന് 40,051 കോടി രൂപയും പെന്‍ഷന് 28,240 കോടി രൂപയും സബ്സിഡിയ്ക്ക് 2190 കോടി രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി കുടുംബശ്രീയ്ക്ക് 260…

Read More