കേരള ബാങ്ക് ബി ദ നമ്പർ വൺ മിനിസ്റ്റേഴ്സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

konnivartha.com : കേരള ബാങ്കിന്റെ ബി ദ നമ്പർ വൺ പുരസ്‌കാരങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരെയും പങ്കെടുപ്പിച്ചു സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ബി ദ നമ്പർ വൺ ക്യാംപെയിനിന്റെ ഭാഗമായാണു പുരസ്‌കാരങ്ങൾ നൽകുന്നത്. ജൂലൈ 22നു വൈകിട്ടു 3.30നു വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണു പുരസ്‌കാരദാന ചടങ്ങ്. മികച്ച റീജിയണൽ ഓഫിസായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്രെഡിറ്റ് പ്രോസസിങ് സെന്ററും കോഴിക്കോടാണ്. മിനിസ്റ്റേഴ്സ് ട്രോഫിയും ഫലകവും മൂന്നു ലക്ഷം രൂപയുമാണു പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയും വയനാട് ജില്ലയിലെ കേണച്ചിറയും പങ്കുവച്ചു. മിനിസ്റ്റേഴ്സ് ട്രോഫി, ഫലകം, രണ്ടു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് എന്നിവയടങ്ങുന്നതാണു പുരസ്‌കാരം. തൃശൂർ, കണ്ണൂർ റീജിയണൽ ഓഫിസുകൾ മികച്ച രണ്ടാമത്തെ റീജിയണൽ ഓഫിസിനുള്ള പുരസ്‌കാരങ്ങൾ…

Read More