കേച്ചേരി ചിട്ട്‌സ്: കമ്പനിയുടെ തകര്‍ച്ചയ്ക്ക് പറയുന്നത് വിചിത്രമായ കാരണങ്ങള്‍

  പുനലൂര്‍: 1300 കോടിയുടെ ബാധ്യത കാരണം മുങ്ങിയെന്ന വാര്‍ത്ത പരക്കുന്നതിനിടെ വിശദീകരണ വീഡിയോയുമായി കേച്ചേരി ചിട്ട്‌സ് ഉടമ വേണുഗോപാല്‍ രംഗത്ത്. നോട്ടു നിരോധനം മുതല്‍ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി മഹാപ്രളയവും കോവിഡും രൂക്ഷമാക്കിയെന്നും നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ നല്‍കാന്‍ കഴിയാതെ പോയെന്നും വേണുഗോപാല്‍ പറയുന്നു. ആരുടെയും പണം പോകില്ല. തന്റെ വസ്തുവകകള്‍ വിറ്റ് പണം നല്‍കും. പക്ഷേ, അതിന് കുറച്ച് കാലതാമസം നേരിടും. നിക്ഷേപകര്‍ തടഞ്ഞു വച്ച് മര്‍ദിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് മാറി നില്‍ക്കുന്നത്. താന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ചു കൂടെ കൊണ്ടു നടന്ന ജീവനക്കാരനാണ് തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം അഴിച്ചു വിട്ടത്. ഇതു കാരണമാണ് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാനെത്തിയത്. തന്റെ ഭാര്യയുടെയും മക്കളുടെയും ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടത്. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു ബന്ധവും തന്റെ കുടുംബത്തിനില്ല.…

Read More