konnivartha.com: അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സർക്കാർ പദ്ധതികളെക്കുറിച്ച് അറിവ് നേടേണ്ടത് അനിവാര്യമാണെന്ന് യു. പ്രതിഭ എംഎൽഎ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫിസ് സർക്കാർ പദ്ധതികളെക്കുറിച്ച് നടത്തിയ സംയോജിത ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. സർക്കാർ സ്ത്രീകൾക്കായി നടപ്പാക്കുന്ന പദ്ധതിളെക്കുറിച്ച് മനസ്സിലാക്കി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എംഎൽഎ പറഞ്ഞു. കായംകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ഉപാധ്യക്ഷൻ ജെ. ആദർശ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ഡയറക്ടർ എസ്. ഗൗരി, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻ്റ് ടി. സരിൻ ലാൽ, ഐസിഡിഎസ് സൂപ്പർവൈസർ ധന്യ മഹേഷ് എന്നിവർ പ്രസംഗിച്ചു. കായംകുളം നഗരസഭ, ഐസിഡിഎസ്, ഫയർ & റസ്ക്യൂ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പൊതുജനങ്ങൾക്കായി…
Read Moreടാഗ്: kayamkulam
10 വിദ്യാര്ത്ഥികള്ക്കും രണ്ട് അധ്യാപകര്ക്കും മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു
konnivartha.com: ആലപ്പുഴ കായംകുളം നഗരസഭാ പരിധിയിലെ ബിഷപ്പ് മൂർ ഹയർസെക്കൻഡറി സ്കൂളിൽ എൽപി സെക്ഷനിലെ രണ്ടാം ക്ലാസ്സിലെ അഞ്ച് കുട്ടികൾക്കും, ഒരു ടീച്ചറിനും, കൂടാതെ ഒന്നു മുതൽ അഞ്ചു വരെ പഠന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ടീച്ചർക്കും , വിവിധ ക്ലാസ്സുകളിലായി അഞ്ച് കുട്ടികൾക്കും മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാൻ 21 ദിവസം വിദ്യാലയത്തിലെ അപ്പർ പ്രൈമറി സെക്ഷൻ വരെയുള്ള കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സുകൾ നടത്തുന്നതിന് ജില്ലാ കളക്ടർ ഉത്തരവായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. മുണ്ടിനീര് മുണ്ടിനീര് ഒരു പകർച്ചവ്യാധിയായ വൈറൽ അണുബാധയാണ്, പ്രത്യേകിച്ച് ചെവിക്കടുത്തുള്ള പരോട്ടിഡ് ഗ്രന്ഥികളുടെ വീക്കം മൂലമാണ് ഇത്…
Read Moreകായംകുളം-പത്തനാപുരം റോഡില് ഗതാഗത നിയന്ത്രണം
ഗതാഗത നിയന്ത്രണം konnivartha.com : കായംകുളം-പത്തനാപുരം റോഡില് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല് പത്തനാപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള് പ്ലാന്റേഷന് ജംഗ്ഷനില് നിന്ന് തിരിഞ്ഞ് പാലമുക്ക് വഴി ഏഴംകുളം -കൈപ്പട്ടൂര് കയറി ഏഴംകുളത്ത് എത്തി അടൂരിലേക്കും അടൂരില് നിന്നും പത്തനാപുരം ഭാഗത്തേക്ക്പോകുന്ന വാഹനങ്ങള് കായംകുളം-പത്തനാപുരം റോഡിലൂടെ തന്നെ വണ്വേ ആയി കടന്നുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു
Read Moreകോന്നി മെഡിക്കല് കോളേജ് -കായംകുളം റൂട്ടില് പുതിയ ബസ്സ് പെര്മ്മിറ്റിന് സാധ്യത
konnivartha.com : കോന്നി മെഡിക്കല് കോളേജ് -കായംകുളം , ചുങ്കപ്പാറ -പത്തനംതിട്ട ,കരുനാഗപള്ളി -പാല റൂട്ടില് പുതിയ ബസ്സ് റൂട്ട് പെര്മിറ്റ് അപേക്ഷയില് മേല് അടുത്ത ദിവസം ചേരുന്ന പത്തനംതിട്ട ആര് ടി എ യുടെ മീറ്റിങ്ങില് തീരുമാനം എടുക്കും . ഈ മാസം ഇരുപത്തി മൂന്നിനു പത്തനംതിട്ട കളക്ടറെറ്റു ഹാളിലാണ് ആര് ടി എ യുടെ മീറ്റിംഗ് . കോന്നി മെഡിക്കല് കോളേജ് -കായംകുളം , ചുങ്കപ്പാറ -പത്തനംതിട്ട ,കരുനാഗപള്ളി -പാല റൂട്ടില് പുതിയ പെര്മിറ്റിനു ഉള്ള അപേക്ഷ ലഭിച്ചിട്ടുണ്ട് . കായംകുളം -കോന്നി മെഡിക്കല് കോളേജ് റൂട്ടില് പെര്മിറ്റ് ലഭിച്ചാല് കായംകുളം ,ചാരുമൂട് , ചുനക്കര , പന്തളം ഭാഗത്ത് ഉള്ളവര്ക്ക് കോന്നി മെഡിക്കല് കോളേജില് എത്താന് ഏറെ പ്രയോജനകരമാണ് . നിലവില് കെ എസ് ആര് ടി സിയും പ്രൈവറ്റ്…
Read More