നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

  നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ പൊലീസ് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലം പരിചയമുള്ള ആളാണ്‌ കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കോവിഡ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റര്‍മാരുടെ സജീവ ഇടപെടല്‍ ഉറപ്പാക്കും: ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവരുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) 8 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ എല്ലാ പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ യോഗം വിലയിരുത്തി. ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലയില്‍ 584 ക്യാമ്പുകളിലായി 67000…

Read More