സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി konnivartha.com : സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ഈ പദ്ധതി പ്രകാരം ലഭ്യമാകും. സേവനം ആവശ്യമായ സ്ത്രീകള്‍ക്ക്kathorthu.wcd.kerala.gov.in  എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ സേവനം ലഭ്യമാകും. ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്ര വഴിയാണ് പത്തനംതിട്ട ജില്ലയില്‍ സേവനം നല്കുന്നത്. മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് കാതോര്‍ത്ത്. നിങ്ങള്‍ ചെയ്യേണ്ടത് സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മഹിള ശക്തി കേന്ദ്ര ടീം കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ തരം തിരിച്ച് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റുമാര്‍ക്ക് കൈമാറുകയും സേവനം ആവശ്യപ്പെട്ടിരിക്കുന്ന സമയംതന്നെ…

Read More