ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനൽ സ്റ്റേഷനുകളിലൊന്നാണ് കന്ന്യാകുമാരി. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കന്യാകുമാരി, പ്രശസ്തമായ കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മ്യൂസിയം എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ്. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ വരുന്ന ഈ സ്റ്റേഷൻ “NSG-4” സ്റ്റേഷനായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. റെയിൽ യാത്രക്കാർക്ക് വിമാനത്താവളം പോലുള്ള സൗകര്യങ്ങളും നൽകുന്നതിനായി ദക്ഷിണ റെയിൽവേ കന്യാകുമാരി സ്റ്റേഷൻ പുനർവികസനം നടപ്പിലാക്കുന്നു. സ്റ്റേഷൻ പുനർവികസനവുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവർത്തനങ്ങളുടെ ഭാഗമായി: 1. ടോപ്പോഗ്രാഫിക്കൽ സർവേ പൂർത്തിയായി. 2. പദ്ധതി പ്രകാരം നിർമാണം നടത്തേണ്ട ഇടങ്ങളിൽ മണ്ണ് പരിശോധന പുരോഗമിക്കുകയാണ് കരാർ വിവരങ്ങൾ “കന്നിയാകുമാരി റെയിൽവേ സ്റ്റേഷന്റെ പുനർവികസനം” 23.11.2022-ന് RS.49.36 കോടി രൂപയ്ക്ക് ചെന്നൈയിലെ M/s എഞ്ചിനീയറിംഗ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന് EPC കരാറായി നൽകി. 19…
Read More