കന്യാകുമാരി തീരത്ത് കടലാക്രമണത്തിന് സാധ്യത (23/02/2025)

  കന്യാകുമാരി തീരത്ത് നാളെ (23/02/2025) ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്. 5. മൽസ്യബന്ധന…

Read More

കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പുനർനിർമാണം 19 മാസത്തിനുള്ളിൽ പൂർത്തിയാക്കും

  ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനൽ സ്റ്റേഷനുകളിലൊന്നാണ് കന്ന്യാകുമാരി. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കന്യാകുമാരി, പ്രശസ്തമായ കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മ്യൂസിയം എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ്. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ വരുന്ന ഈ സ്റ്റേഷൻ “NSG-4” സ്റ്റേഷനായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. റെയിൽ യാത്രക്കാർക്ക് വിമാനത്താവളം പോലുള്ള സൗകര്യങ്ങളും നൽകുന്നതിനായി ദക്ഷിണ റെയിൽവേ കന്യാകുമാരി സ്റ്റേഷൻ പുനർവികസനം നടപ്പിലാക്കുന്നു. സ്റ്റേഷൻ പുനർവികസനവുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവർത്തനങ്ങളുടെ ഭാഗമായി: 1. ടോപ്പോഗ്രാഫിക്കൽ സർവേ പൂർത്തിയായി. 2. പദ്ധതി പ്രകാരം നിർമാണം നടത്തേണ്ട ഇടങ്ങളിൽ മണ്ണ് പരിശോധന പുരോഗമിക്കുകയാണ് കരാർ വിവരങ്ങൾ “കന്നിയാകുമാരി റെയിൽവേ സ്റ്റേഷന്റെ പുനർവികസനം” 23.11.2022-ന് RS.49.36 കോടി രൂപയ്ക്ക് ചെന്നൈയിലെ M/s എഞ്ചിനീയറിംഗ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന് EPC കരാറായി നൽകി. 19…

Read More