കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ആനത്താവളത്തില്‍ പുതിയ അതിഥിയായി “കണ്ണന്‍ “എത്തി . ഒന്‍പത് മാസം പ്രായമുള്ള ആനകുട്ടിയെ കൊച്ചുകോയിക്കല്‍ നിന്നുമാണ് എത്തിച്ചത് . കൊച്ചു കോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് പാര്‍പ്പിച്ചിരിക്കുന്ന ആനകുട്ടിയെ കോന്നി ആനത്താവളത്തിലേക്ക് ഉടന്‍ മാറ്റാന്‍ വൈല്‍സ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് ഇറക്കിയിരുന്നു . കോന്നി ആനകൂട്ടിലേക്ക് കുട്ടിയാന എത്തിയതോടെ ആനകളുടെ എണ്ണം ആറായി . കൃഷ്ണ , ഈവ , പ്രിയദര്‍ശിനി , മീന ,നീലകണ്ടന്‍ എന്നീ ആനകള്‍ ആണ് ഉണ്ടായിരുന്നത് . ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിനു സമീപം ജനവാസ കേന്ദ്രത്തിൽ ആഗസ്റ്റ് 19 ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഒന്നര വയസ്സ് പ്രായം വരുന്ന കുട്ടിക്കൊമ്പനെ കാണുന്നത്. കുറെ സമയം നാട്ടുകാർക്കൊപ്പം ഓടി കളിച്ചും വെള്ളച്ചാട്ടത്തിൽ ചാടി മറിഞ്ഞും ആർത്തുല്ലസിച്ച് നടന്ന കുട്ടിയാനയെ ഏറെ…
Read More