ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

    konnivartha.com; ശബരിമല റോഡ് വികസനത്തിന് അനുവദിച്ചത് 1107 കോടി രൂപ അനുവദിച്ചു : മന്ത്രി മുഹമ്മദ് റിയാസ് മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ശബരിമല റോഡ് വികസനത്തിന് നാലുവര്‍ഷത്തിനുള്ളില്‍ 1107.24 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 35000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. നിര്‍മാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നല്‍കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുതിയ റോഡ് പ്രയോജനകരമാകും. പൊതുമരാമത്ത് വകുപ്പിന്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തില്‍ ഒറ്റ ദിവസം കൊണ്ട് നിര്‍വഹിക്കുന്നത്.…

Read More

കല്ലേലിക്കാവിൽ ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാട സദ്യ തിരുവോണ സദ്യ

  കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ തിരുവോണ സദ്യ എന്നിവ സെപ്റ്റംബർ 4,5 തീയതികളിൽ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടക്കും. സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര വിധിയനുസരിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാടസദ്യ എന്നിവ സെപ്റ്റംബർ 4 നും തിരുവോണ സദ്യ 5 നും രാവിലെ മുതൽ നടക്കും. തിരുവോണ വരവ് അറിയിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും അന്നേ ദിവസങ്ങളിൽ ഊട്ടും പൂജയും അർപ്പിക്കും. മുളയരിയും തെണ്ടും തെരളിയും കാട്ടു വിഭവങ്ങളും തേനും കാർഷിക വിളകളും ചുട്ടും പൊടിച്ചും വറുത്തും വേവിച്ചും കാട്ടിലയിൽ സമർപ്പിച്ച്…

Read More

വനഭൂമി വിട്ടു കിട്ടില്ല :കല്ലേലി അച്ചന്‍കോവില്‍ റോഡ്‌ വികസനം പ്രതിസന്ധിയില്‍

  konnivartha.com: അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെങ്കിൽ 16 ഹെക്ടർ വനഭൂമി വിട്ടുകിട്ടണം.വനഭൂമി വിട്ടുകൊടുക്കുന്നതിന് പകരമായി റവന്യൂഭൂമി നൽകണമെന്നാണ് വ്യവസ്ഥ. 16 ഹെക്ടർ റവന്യൂഭൂമി കണ്ടെത്താൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു എണ്‍പത്തി ഒന്‍പതു കിലോമീറ്റര്‍ ദൂരം ഉള്ള പ്ലാപ്പള്ളി, അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കാനായി തുകയും വകയിരുത്തിയിട്ടുണ്ട് എങ്കിലും കല്ലേലി മുതല്‍ വനത്തിലൂടെ ഉള്ള റോഡ്‌ വികസനം സംബന്ധിച്ചുള്ള പ്രതിസന്ധി ഉണ്ട് .പിറവന്തൂർ,അരുവാപ്പുലം,കോന്നി,തണ്ണിത്തോട് ,സീതത്തോട്‌ മേഖലയിലൂടെ ആണ് റോഡ് കടന്നുപോകുന്നത്. കോന്നി കല്ലേലി വനത്തിലൂടെ കടന്നുപോകുന്ന 16 കിലോമീറ്റർ സഞ്ചാരയോഗ്യമാക്കാന്‍ വലിയ പ്രതിസന്ധി നേരിടുന്നു . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി വിശേഷാല്‍ അനുമതിയും വേണം .   കല്ലേലി ചെക്ക്‌ പോസ്റ്റ്‌ മുതല്‍ ചേമ്പനരുവി വരെ പല ഭാഗത്തും നിലവിൽ 3.5 മീറ്റർ വീതിമാത്രമേ ഉള്ളൂ. അത് 10 മീറ്ററാക്കി വർധിപ്പിച്ച് കലുങ്കുകൾ…

Read More

കോന്നി കല്ലേലിയിൽ പശുക്കിടാവിനെ വന്യ ജീവി കടിച്ചുകൊന്നു

  konnivartha.com: പത്തനംതിട്ട കോന്നി അരുവാപ്പുലം കല്ലേലിയില്‍ പശുക്കിടാവിനെ വന്യ ജീവി കടിച്ചു കൊന്നു . കടുവയാണ് പശുക്കിടാവിനെ കടിച്ചു കൊന്നത് എന്ന് തോട്ടം തൊഴിലാളികള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. കല്ലേലിതോട്ടം ഈസ്റ്റ്‌ഡിവിഷനിലാണ് കടുവയുടെ സാന്നിധ്യം എന്ന് തൊഴിലാകികള്‍ പറയുന്നു . തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപമാണ് വന്യ ജീവി എത്തിയത് . ഇവിടെ ഉള്ള പശുക്കിടാവിനെ ആണ് കടിച്ചു കൊന്നത് . നേരത്തെ ഇവിടെ പുലിയുടെയും കടുവയുടെയും സാന്നിധ്യം ഉണ്ടായിരുന്നു .  

Read More

കല്ലേലിക്കാവില്‍ മലക്കൊടി ദര്‍ശനം ധനു പത്തു വരെ

  konnivartha.com/ കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )999 മലകള്‍ക്കും പ്രകൃതിയ്ക്കും മാനവ കുലത്തിനും തണലേകുന്ന സ്വര്‍ണ്ണ മലക്കൊടിയുടെ ദര്‍ശനം ധനുമാസം പത്തു വരെ ഉണ്ടാകും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു . അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന്‌ തുടക്കം കുറിച്ച ധനു ഒന്ന് മുതല്‍ കല്ലേലി കാവിലെ പവിത്രമായ നിലവറ തുറന്നു മലക്കൊടി ദര്‍ശനം നടന്നു വരുന്നു . മലയെ വിളിച്ച് ,മലയെ സ്തുതിച്ചു , മലയെ ഊട്ടി ,മലയെ വിളിച്ചു ചൊല്ലി നിലവറ എന്നും പ്രഭാതത്തില്‍ തുറക്കുകയും വൈകിട്ട് സൂര്യ അസ്തമയ സമയം 41 തൃപ്പടികളിലും തേക്കില നാക്ക് നീട്ടി ഇട്ട് കാര്‍ഷിക വിളകള്‍ ചുട്ട്‌ വെച്ച് വറ പൊടിയും മുളയരിയും വെച്ച് മല ദൈവങ്ങളെ ദീപം കാണിച്ച് സന്ധ്യാവന്ദനം ചൊല്ലി ദീപ നമസ്ക്കാരം ചെയ്തു നിലവറ…

Read More

കല്ലേലിയില്‍ കോൺഗ്രസ്‌ സേവാദൾ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  konnivartha.com: കോൺഗ്രസ്‌ സേവാദൾ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി കല്ലേലിത്തോട്ടം ഹരിസൺ മലയാളം പ്ലാൻ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയിഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. Dr. ശശി പി. Dr. ദിവ്യ എൻ. Dr.ഇബ്രാഹിം. Dr. മാളവിക എസ് കുറുപ്പ്, Dr. അനില ആസാദ്, Dr. മാത്യു തോമസ്, അമ്പിളി പ്രവീൺ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അസ്ഥി രോഗം, പൾമോണോളജി, ENT, ജനറൽ മെഡിസിൻ , നേത്ര വിഭാഗം , ജീവിതശൈലി രോഗനിർണ്ണയ വിഭാഗം എന്നിവയിൽ നിന്നുമുള്ള ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നു. രക്തപരിശോധനയും ECG യും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. തോട്ടം തൊഴിലാളികളും പൊതുജനങ്ങളുമായി നിരവധി ആളുകൾ ക്യാമ്പിന്‍റെ ഭാഗമായി. സേവാദൾ മഹിളവിഭാഗം ജില്ലാ…

Read More

കല്ലേലി വയക്കരയിൽ പുലിയിറങ്ങി പശുക്കിടാവിനെ കൊന്ന് തിന്നു

    Konnivartha.com :കോന്നി കല്ലേലി വയക്കരയിൽ പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു തിന്നു. വയക്കര ജനവാസ മേഖലയിൽ ആണ് സംഭവം. മുൻ പഞ്ചായത്ത് അംഗം ജോസിന്റെ വീടിനു മുന്നിലെ റബർ തോട്ടം ഉള്ള വയലിലാണ് പശുക്കിടാവിനെ കണ്ടെത്തിയത്. കിടാവിനെ ഏറെ ദൂരം വലിച്ചിഴച്ച ശേഷം തോടിന്റെ കരയിൽ ഇട്ടാണ് തിന്നത്. പശുക്കിടാവിന്റെ പ്രിഷ്ട ഭാഗത്തു നിന്നും കടിച്ചു തിന്നിട്ടുണ്ട്. വെളുപ്പിനെയാണ് പശുക്കിടാവിനെ പുലി പിടിച്ചതെന്നാൽ കൂടുതൽ ഭാഗം തിന്നിട്ടില്ല. ചില സ്ഥലങ്ങളിൽ പുലിയുടെ കാൽപ്പാട് ഉള്ളതായി നാട്ടുകാർ പറയുന്നു. കോന്നി വനം ഡിവിഷന്റെ ഭാഗമായി നടുവത്തു മൂഴി റെയിഞ്ചിലെ കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷന്റെ ഭാഗമാണ് കല്ലേലി വയക്കര. ഇവിടെ കാട്ടനയുടെ ശല്യം ഏറെയുള്ള പ്രദേശമാണ്. നേരത്തെയും ഈ മേഖലയിൽ പുലി ഇറങ്ങി പശുവിനെ പിടിച്ചിട്ടുണ്ട്. പശുവിനെ അഴിച്ചു വിട്ട് തീറ്റിക്കുന്ന സ്ഥലമായതിനാൽ പശുക്കിടാവ് ആരുടേയാണെന്ന് അറിയാൻ സാധിച്ചില്ല.…

Read More

 ‘മാളികപ്പുറം”നൂറ് കോടി ക്ലബ്ബിലേക്ക്   മല കയറുന്നു 

    konnivartha.com : മലയാള സിനിമയുടെ ഏറെ നാളത്തെ ശനി ദോഷം ഒഴിപ്പിച്ചു കൊണ്ട്  ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ” മാളികപ്പുറം” പത്തനംതിട്ട ജില്ലയില്‍ ആണ് ഏറെയും ഷൂട്ടിംഗ് നടന്നത് . ശബരിമലയുമായി ബന്ധപെട്ട ഭക്തി സിനിമ എന്നതില്‍ ഉപരി കുടുംബ പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിച്ച ഏറെ സവിശേഷതകള്‍ ഉണ്ട് .കഥയില്‍ നിന്നും ഒരുക്കഴിച്ച  തിരക്കഥയുടെ കെട്ടുറപ്പും സംവിധായകന്‍റെ മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകള്‍ അഭിനയിച്ചവരും അത് അഭ്ര പാളികളില്‍ പകര്‍ത്തിയ ക്യാമറമാനും മികച്ച കാഴ്ച നല്‍കുന്ന പത്തനംതിട്ട ജില്ലയുടെ അഴകും കൂട്ടി യോജിപ്പിച്ചപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാളികപ്പുറം മാറി . നൂറു കോടി ക്ലബില്‍ എത്തപ്പെടുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഡിസംബര്‍ 30 ന് കേരളത്തിലെ 145…

Read More

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ മാളികപ്പുറ’ത്തിന്‍റെ ചിത്രീകരണം കോന്നി അരുവാപ്പുലത്ത് പുരോഗമിക്കുന്നു

  konnivartha.com : ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലം കല്ലേലി സ്കൂളില്‍ വെച്ച് പുരോഗമിക്കുന്നു .ഇന്ന് രാവിലെ മുതല്‍ ആണ് സിനിമയുടെ ഏതാനും ഭാഗം കല്ലേലി സ്കൂളില്‍ വെച്ച് ചിത്രീകരിച്ചത് . വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം.സംഗീതം രഞ്ജിൻ രാജ്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ തുടങ്ങി വൻ താര ഈ സിനിമയില്‍ ഉണ്ട് . ലൂയിസ് സിനിമയാണ് അവസാനമായി കല്ലേലി ഭാഗത്ത്‌ ചിത്രീകരിച്ചത് .അതിനു ശേഷം മാളികപ്പുറ’ത്തിന്‍റെ ചിത്രീകരണം ആണ് ഇപ്പോള്‍ നടക്കുന്നത്

Read More