ഇരു വൃക്കകളും തകരാര്‍ : കോന്നി അരുവാപ്പുലം നിവാസിയ്ക്ക് ഇരുപത് ലക്ഷം രൂപ ഉടന്‍ വേണം

  KONNIVARTHA.COM : ഇരു വൃക്കകളും തകരാറിലായ കോന്നി അരുവാപ്പുലം കല്ലേലി തോട്ടത്തില്‍ മുപ്പത്തി രണ്ടു വയസ്സുകാരനായ വിപിന്‍ വിക്രമന് അടിയന്തിരമായി ചികിത്സയ്ക്ക് ആവശ്യമായ ഇരുപതു ലക്ഷം രൂപ വേണം . യുവാവ് ഇപ്പോള്‍ ചികിത്സയിലാണ് . വൃക്ക മാറ്റി വെക്കല്‍ ഓപ്പറേഷന് വേണ്ടിയാണ് ഇത്രയും തുക വേണ്ടത് .പ്രവാസിയായിരുന്നു . രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് .ചികിത്സയ്ക്ക് ആവശ്യമായ തുക താങ്ങാവുന്നതിലും അപ്പുറമാണ് . ദയവായി എല്ലാവരുടെയും സഹായം തേടുകയാണ് ഇതിനായി സുമനസ്സുകള്‍ ഒത്തു ചേര്‍ന്ന് ചികിത്സാ ധനസഹായം വേഗത്തില്‍ ലഭ്യമാക്കണം .  മുഴുവന്‍ ആളുകളും തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു name: bipin.v a/c : 10650100298116 bank : federal bank branch :konni ifsc; GDRL0001065 G PAY: 919188435017 CONTACT NUMBER: 9495505402,8086005616,9946852446

Read More

വിറളി പിടിച്ച കാട്ടാനകള്‍ : കല്ലേലി -അച്ചന്‍ കോവില്‍ റോഡിലൂടെ ഉള്ള യാത്ര ശ്രദ്ധിക്കുക

  konnivartha.com : കോന്നി കല്ലേലി കഴിഞ്ഞ് അച്ചന്‍ കോവില്‍ റോഡിലൂടെ പോയി ഒരു കിലോമീറ്റര്‍ ചെന്നാല്‍ കടിയാര്‍ .ഇവിടെ നിന്നും തുടങ്ങി ഇരുപത്തി നാല് കിലോ മീറ്റര്‍ ദൂരം വരെയുള്ള കാനന പാതയില്‍ ഏതു സമയത്തും വിറളി പിടിച്ച കാട്ടാനകളുടെ മുന്നില്‍പ്പെടാം . ഇത് വഴി സൂക്ഷിച്ചു പോകണം എന്നുള്ള നിര്‍ദേശം വനപാലകര്‍ നല്‍കി തുടങ്ങി . ആനതാരകള്‍ പലയിടത്തും ഉണ്ട് . ഏതു സമയത്തും കാട്ടാന കൂട്ടം കടന്നു വരാം . ബൈക്ക് യാത്രികര്‍ ആണ് ഏറെ ശ്രദ്ധിക്കേണ്ടത് . ആനതാരയിലൂടെ കടന്നു വരുന്ന കാട്ടാനകൂട്ടം വഴി മുറിച്ചു കടന്നു അച്ചന്‍ കോവില്‍ നദിയിലൂടെ മറുകരയില്‍ എത്തും . ഇവിടെ നിറയെ പുല്ല് വളര്‍ന്നതിനാല്‍ കാട്ടാനകള്‍ യഥേഷ്ടം ഉണ്ട് . ഒരു മാസം മുന്നേ അച്ഛനും മകളും കാട്ടാനകൂട്ടത്തിന്‍റെ മുന്നില്‍ അകപെട്ടു . ബൈക്കിന്…

Read More

കോന്നി കല്ലേലിയില്‍ നിര്‍ദിഷ്ട വിമാനത്താവളം വരണം എങ്കില്‍ ഹാരിസ്സന്‍ കമ്പനി കനിയണം

കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിലാണ് 2,000 ഏക്കർ വരുന്ന ഹാരിസ്സന്‍ മലയാളം കമ്പനി യുടെ റബ്ബര്‍ തോട്ടം. കോന്നിയിൽ നിന്നു 8കിലോമീറ്റർ കോന്നി അച്ചന്‍കോവില്‍ റോഡരുകില്‍ കല്ലേലി ചെളിക്കുഴി ക്ക് തിരിയുന്ന റോഡ്‌ വശം ചേര്‍ന്ന് റബര്‍ തോട്ടം തുടങ്ങുന്നു .കേരളസര്‍ക്കാര്‍ മുന്‍കൈയെടുത്തു തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പുതിയ വിമാനത്താവളത്തിനു തിരഞ്ഞെടുത്ത മൂന്നു സ്ഥലങ്ങളില്‍ ഒന്ന് കല്ലേലി എസ്റ്റേറ്റ്‌ ആണ് .കുമ്പഴ, കോന്നി – കല്ലേലി, ളാഹ എന്നീ തോട്ടങ്ങള്‍ നിര്‍ദിഷ്ട വിമാനത്താവളത്തിന് വേണ്ടി പരിഗണിക്കുന്നു . പത്തനംതിട്ട ജില്ലക്ക് വിമാനത്താവളം നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന സ്ഥലം സംബന്ധിച്ച് കോടതികളില്‍ നിരവധി കേസ് ഉണ്ട്.ഹാരിസ്സന്‍ കമ്പനി നേരിട്ടും ,സര്‍ക്കാരും കേസ് നല്‍കിയിട്ടുണ്ട്.കേസുകള്‍ രാജി ആയെങ്കില്‍ മാത്രമേ വിമാനത്താവളത്തിനു വേണ്ടി ഭൂമി ഏറ്റു എടുക്കാന്‍ കഴിയൂ.കാള പെറ്റെന്ന് കേട്ട് കയറെടുത്ത അവസ്ഥയിലാണ് സര്‍ക്കാര്‍ .ഹാരിസ്സന്‍ കമ്പനി യുടെ കയ്യില്‍ ഉള്ള ഭൂമി…

Read More