പൈതൃക മൂല്യങ്ങളെ സംരക്ഷിച്ച് പരിസ്ഥിതി – ജീവകാരുണ്യ മേഖലകളില്‍ സമർപ്പിത ജീവിതം : ജൂബി ചക്കുതറ ജൂബി ചക്കുതറ . കലഞ്ഞൂര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഈ പേരും പേരുകാരനും സുപരിചിതനാണ് . അതിനു കാരണം വര്‍ഷങ്ങളായി ഗ്രാമത്തിലെ ജീവകാരുണ്യ മേഖലയില്‍ നിറ സാന്നിധ്യമാണ് ഇപ്പോള്‍ നാലാം വാര്‍ഡ് ഇഞ്ചപ്പാറയില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥിയായ ജൂബി . കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഇഞ്ചപ്പാറയിലെ ജനത്തിന് ജൂബിയെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . നാട്ടിലെ ഓരോ കാര്യത്തിലും ജൂബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് . ജീവകാരുണ്യത്തില്‍ എങ്ങനെ മാതൃകയാകാം എന്നു ജൂബിയെ കണ്ടു പഠിക്കുക . ആതുര സേവന രംഗത്ത് ആംബുലന്‍സ്സ് സര്‍വീസുമായി ജൂബി ഉണ്ട് . നിര്‍ദ്ധന ആളുകള്‍ക്ക് തികച്ചും സൌജന്യമായി ആംബുലന്‍സ്സ് സേവനം ലഭിച്ചത് ജൂബിയിലൂടെയാണ് . നാടിന്‍റെ വികസനത്തില്‍ ഏറെ ചിന്തിക്കുന്ന…
Read Moreടാഗ്: kalanjoor
കുളത്തുമണ്‍ ഗവ : എല്‍ പി സ്കൂള്‍ പഠനോല്‍സവം 2020
കുളത്തുമണ്‍ ഗവ : എല്‍ പി സ്കൂള്‍ പഠനോല്‍സവം 2020 . നാളെ ( 26/02/2020 ) തുണിസഞ്ചികളുടെയും പേപ്പര്‍ പേനകളുടെയും വിതരണ ഉത്ഘാടനവും നടക്കും കോന്നി : കുളത്തുമണ്‍ ഗവ : എല്‍ പി സ്കൂള്‍ പഠനോല്‍സവം 2020 നാളെ നടക്കും . കുട്ടികളിലെ പഠന മികവ് മുന്‍ നിര്‍ത്തി മാതൃകാ പ്രവര്‍ത്തനമാണ് കുളത്തുമണ്‍ ഗവ : എല്‍ പിസ്കൂളില്‍ നടക്കുന്നത് . ഇതിനോട് അനുബന്ധിച്ച് സ്കൂള്‍ വാര്‍ത്താ പത്രികയുടെ പ്രകാശനം ഉണ്ടാകും . നാടിനെ പ്ലാസ്റ്റിക്ക് വിമുക്ത ഗ്രാമമാക്കുന്നതിന്‍റെ ഭാഗമായി സ്കൂള്‍ എസ് എം സി അംഗങ്ങള്‍ നിര്‍മ്മിച്ച തുണിസഞ്ചികളുടെയും അദ്ധ്യാപകരും കുട്ടികളും ചേര്‍ന്ന് നിര്‍മ്മിച്ച പേപ്പര്‍ പേനകളുടെ വിതരണ ഉത്ഘാടനവും നടക്കും . വിവിധ കലാപരിപാടിയും സംഘടിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു .
Read Moreപുതിയ പഞ്ചായത്തുകൾ ഉടനെ ഇല്ല : കൂടലിനും , അരുവാപ്പുലം ഐരവണിനും നഷ്ടം
പുതിയ പഞ്ചായത്തുകൾ ഉടനെ ഇല്ല : കൂടലിനും , അരുവാപ്പുലം ഐരവണിനും നഷ്ടം കോന്നി : കൂടുതൽ വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തുകൾ വിഭജിച്ചു പുതിയ ഗ്രാമപഞ്ചായത്തുകൾ രുപീകരിക്കാനുള്ള നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നു . കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടാണ് പിന്മാറ്റം എന്നറിയുന്നു . വിസൃതമായ ഗ്രാമപഞ്ചായത്തുകൾ നൂറുകണക്കിനുണ്ട് . പത്തോ പന്ത്രണ്ടോ വാർഡുകൾ നിലനിർത്തിയ ശേഷം ബാക്കി വരുന്ന വാർഡുകൾ ചേർത്ത് പുതിയ പഞ്ചായത്തിന് രൂപം നൽകുവാൻ ആയിരുന്നു തീരുമാനം .അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് വാർഡുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും പൂർത്തിയാക്കാനാണ് തദ്ദേശ സ്വയംഭരണവകുപ്പ് തീരുമാനിച്ചത് .സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും 40 പഞ്ചായത്തുകളെങ്കിലും വിഭജിക്കണമെന്നായിരുന്നു തദ്ദേശ സ്വയംഭരണവകുപ്പ്ഒടുവിൽ തീരുമാനിച്ചത് .ജനസംഖ്യ 27,430-ൽ കൂടുതലുള്ള ഗ്രാമപ്പഞ്ചായത്തുകളെ വിഭജിക്കാനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടറിഞ്ഞതോടെ തൽക്കാലം വിഭജനം ഉണ്ടാകില്ല .941 പഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് ഇപ്പോൾ ഉള്ളത് വിഭജന…
Read Moreവംശനാശം നേരിടുന്ന അപൂർവ ഇനം ഔഷധ സസ്യങ്ങളും വനവൃക്ഷങ്ങളും” കാടുകയറി” നശിച്ചു സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യപാർക്ക് പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു
വംശനാശം നേരിടുന്ന അപൂർവ ഇനം ഔഷധ സസ്യങ്ങളും വനവൃക്ഷങ്ങളും” കാടുകയറി” നശിച്ചു സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യപാർക്ക് പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യപാർക്ക് പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു. ഔഷധ സസ്യ ബോർഡും വനംവകുപ്പും സംയുക്തമായി തു ടക്കമിട്ട പദ്ധതിയാണിത്. എട്ട് ഏക്കറിലാണ് ഔഷധത്തോട്ടം. ഇതിനു പുറമേ, അഞ്ച് ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് പാർക്ക്. കലഞ്ഞൂർ- മാങ്കോട് റോഡിൽ ഡിപ്പോ ജംഗ്ഷനടുത്താണിത്. . വംശനാശം നേരിടുന്ന അപൂർവ ഇനം ഔഷധ സസ്യങ്ങളും വനവൃക്ഷങ്ങളും സംരക്ഷിക്കുന്നതിനും സന്ദർശകർക്ക് അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് പാർക്ക് ഒരുക്കിയത്. ഔഷധ സസ്യ നഴ്‌സറി, കാവുകളുടെ നിർമ്മാണം എന്നിവയ്ക്കൊപ്പം ടൂറിസം സാധ്യതയും മുന്നിൽ കണ്ടാണ് പദ്ധതി ആവിഷ്കരിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിച്ച പാർക്ക് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പദ്ധതി പ്രദേശം കാടുകയറി നശിച്ചു. നട്ടുപിടിപ്പിച്ച ഔഷധ…
Read Moreകലഞ്ഞൂരിന്‍റെ പ്രിയ പുത്രന്‍ ,കൊല്ലം ജില്ലയുടെ വിപ്ലവകാരി , മികച്ച പാർലമെന്റംഗം കെ എൻ ബാലഗോപാലിന് അഭിവാദ്യങ്ങള്‍
ഇന്ത്യയിലെ അതി പ്രശസ്തമായ പ്രൈം ഫൗണ്ടേഷൻ നൽകുന്ന2015- … 2016 വർഷത്തെ മികച്ച പാർലമെന്റംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.പാർലമെന്റിലെ ചർച്ചകളിലെ പ്രകടനങ്ങൾ, അവതരിപ്പിച്ച ബില്ലുകൾ, പാർലമെന്റിലെ ഹാജര്‍ നില, എംപി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കൽ തുടങ്ങിയവയായിരുന്നു പുരസ്കാരത്തിന്റെ മാനദണ്ഡങ്ങൾ. രാജ്യസഭാംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡ് സിപിഐഎമ്മിന്റെ കെ എൻ ബാലഗോപാൽ, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവര്‍ പങ്കു വച്ചു. മികച്ച ലോക്സഭാംഗത്തിനുള്ള സൻസദ് രത്ന ശിവസേനയിലെ ശ്രീരംഗ് അപ്പാ ബർനെ എംപി നേടി.മഹാരാഷ്ട്രയിലെ മാവൽ ലോക്സഭാ മണ്ഡലത്തിലെ എംപി ആണ് ബർനെ.രാജ്യസഭയിലെ മികച്ച വനിതാ എംപിയായി സിപിഐഎമ്മിലെ ശ്രീമതി ടി എൻ സീമ തെരഞ്ഞെടുക്കപ്പെട്ടു.മഹാരാഷ്ട്രയിലെ ഹിംഗോളി എംപിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെശ്രീ രാജീവ് സത്തവ് ആണ് ലോക്സഭയിലെ മികച്ച നവാഗത സാമാജികൻ. മഹാരാഷ്ട്രയിലെ തന്നെ കൊലാപൂർ എംപി ആയ ധനഞ്ജയ് ഭീംറാവു മഹാദിക്കിനാണ് ആണ് സഭയിൽ…
Read More