കെ-റെയില്‍: സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട്

കെ-റെയില്‍: സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട് തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി  പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയില്‍ ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യാവസായിക രംഗത്തെ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുത്തു. ഇവരുടെ ചോദ്യങ്ങള്‍ക്ക് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍ മറുപടി നല്‍കി. സദസില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഏറെ സില്‍വര്‍ ലൈന്‍ പദ്ധതി പോലുള്ള വമ്പന്‍ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പ്രസാദ് ജോണ്‍ അഭിനന്ദിച്ചു. കോവിഡ് തകര്‍ത്ത വ്യാപാര മേഖലയുടെ സാമ്പത്തിക ബാധ്യതയില്‍നിന്ന് കരകയറുന്ന തിനു സഹായകമാണ് ഈ പദ്ധതി. സില്‍വര്‍ ലൈന്റെ എണ്‍പത് ശതമാനത്തോളം നിക്ഷേപവും…

Read More