ഇന്‍സ്റ്റഗ്രാമില്‍ ജിതേഷ്ജിയുടെ വേഗവര ഇടിമിന്നല്‍ വേഗത്തില്‍ രണ്ടു കോടി പ്രേക്ഷകരിലേക്ക്

  konnivartha.com: ന്യൂജന്‍ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ അതിവേഗ പെര്‍ഫോമിങ് ചിത്രകാരന്‍ ജിതേഷ്ജിയുടെ വേഗവര വീഡിയോ റീല്‍ ഇരുപത് മില്യന്‍ വ്യൂസും കടന്ന് ചരിത്രനേട്ടം കുറിച്ചു. ഒരു മലയാളിയുടെ കലാപ്രകടന വീഡിയോ റീലിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രേക്ഷകസംഖ്യയാണ് ഇതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് ആറോ എഴോ സെക്കന്റുകള്‍ കൊണ്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ രേഖാചിത്രം ഒരു സ്‌റ്റേജ് ഷോയില്‍ വരയ്ക്കുന്നതാണ് ജിതേഷ്ജിയുടെ വൈറല്‍ വേഗവര റീലിന്റെ കണ്ടന്റ്. ഇരുകൈകളും ഒരേ പോലെ ഉപയോഗിച്ച് ഒരേ വേഗതയില്‍ ചിത്രം വരച്ചാല്‍ ‘ബ്രയിന്‍ പവര്‍’ വര്‍ദ്ധിപ്പിക്കാം എന്ന ‘ഫീല്‍ ദ പവര്‍ ഓഫ് ബ്രയിന്‍’ എന്ന സന്ദേശവും അന്തര്‍ധാരയായി ഈ വീഡിയോയിലുണ്ട്. ജിതേഷ്ജിയുടെ വരയരങ്ങ് ഇന്‍ഫോടൈന്‍മെന്റ് മെഗാ സ്‌റ്റേജ് ഷോ കാണാനെത്തിയ ഫൈസല്‍ എന്ന സുഹൃത്ത് ഇത് മൊബൈല്‍ ക്യാമറയില്‍…

Read More

അല്ലു അർജുനന് ഒപ്പം മല്ലുവും : ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം

ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ ഒന്നാമൻ അല്ലു അർജുൻ:ഇൻസ്റ്റ റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലുവിന് ഒപ്പത്തിനൊപ്പം എത്താൻ ഒരു മല്ലുവും: ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം konnivartha.com : ലോകത്ത് ന്യൂ  ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫെയ്സ്ബുക്കും ട്വിറ്ററും അല്ല ഇൻസ്റ്റഗ്രാം ആണെന്ന് സൈബർ സാക്ഷരതയുള്ള എല്ലാവർക്കും അറിയാം! ഇന്റർനെറ്റ് കണക്ഷന്റെ എണ്ണത്തിൽ 100 കോടിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.   ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്നാണ് സൈബർ ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം.ബ്രഹ്‌മാണ്ഡസിനിമകളി ലെ നായകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്‌സും 17 മില്ല്യനിലധികം കാഴ്ചക്കാരുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനായി വിലസുന്നു . എന്നാൽ അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന്…

Read More

ഒന്നരകോടി വ്യൂസും കടന്ന് ജിതേഷ്ജിയുടെ വേഗവര വീഡിയോ

ഒന്നരകോടി വ്യൂസും കടന്ന് ജിതേഷ്ജിയുടെ വേഗവര വീഡിയോ:  സോഷ്യൽ മീഡിയയിൽ പതിനഞ്ച് മില്യൻ വ്യൂസ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രകാരനായി ജിതേഷ്ജി konnivartha.com : ബ്രഹ്‌മാണ്ഡ സിനിമകൾക്കും ഇന്റർനാഷണൽ ഹിറ്റ്‌ മ്യൂസിക് ആൽബങ്ങൾക്കും ഫുട്ബോൾ ഇതിഹാസ താരങ്ങൾക്കുമൊക്ക കിട്ടുന്ന വരവേൽപ്പാണ് അതിവേഗ പെർഫോമിംഗ്‌ ചിത്രകാരൻ ജിതേഷ്ജിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ജിതേഷ്ജിയുടെ വേഗവര വീഡിയോയ്ക്ക് ആദ്യ ദിവസങ്ങളിൽത്തന്നെ കാഴ്‌ചക്കാർ പതിനഞ്ച് മില്യൻസ് ( ഒന്നരക്കോടി പ്രേക്ഷകർ ) കടന്നു.വേഗവിരലുകളുടെ മാസ്മരികത കൊണ്ട് ചിത്രകലയെ രംഗകലയാക്കി ലോകശ്രദ്ധ നേടിയ മലയാളി ചിത്രകാരനാണ് ജിതേഷ്ജി. ഇൻസ്റ്റഗ്രാമിൽ ഫൈസൽ വ്ലോഗ്സ് ചാനലിനുവേണ്ടി ഫൈസൽ എന്ന സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയാണ്‌ ഏറ്റവും ഒടുവിലായി പതിനഞ്ച് മില്യൻ വ്യൂസ് നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ താമരക്കുളം വി വി എച്ച് എസ്…

Read More

ഗോവ ഗവർണറും മുഖ്യമന്ത്രിയും ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലുകളായി

രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് ഗോവ രാജ്ഭവനിൽ ദേശീയോദ്ഗ്രഥന വരയരങ്ങ് നവ്യാനുഭവമായി ഗോവ രാജ്ഭവനിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് വിഖ്യാത അതിവേഗചിത്രകാരൻ ജിതേഷ്ജിയുടെ വരയരങ്ങ് ഇൻഫോടൈൻമെന്റ് കലാരൂപം അരങ്ങേറി. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, കേന്ദ്ര ഗതാഗതവകുപ്പ്, ടൂറിസം സഹമന്ത്രി ശ്രീപദ് നായിക് എന്നിവർ ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലാകാൻ ഗോവ രാജ് ഭവനിലെ വേദി യിലേക്ക് കയറിയപ്പോൾ മന്ത്രിമാരും എം പി മാരും എം എൽ എ മാരും മുതിർന്ന ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരും നിറഞ്ഞിരുന്ന സദസ്സ് കയ്യടിയോടെ പ്രോത്സാഹനമേകി.   ഗവർണർ പി എസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ട സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, അടൽ ബിഹാരി വാജ്പേയി, റാം മനോഹർ ലോഹ്യ, ഛത്രപതി ശിവജി…

Read More

റിപ്പബ്ലിക് ദിനത്തിൽ ഗോവ രാജ്ഭവനിൽ ജിതേഷ് ജിയുടെ ദേശീയോദ്ഗ്രഥന വരയരങ്ങ്

  konnivartha.com : രാജ്യത്തിന്‍റെ  74 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഗോവ രാജ്ഭവനിൽ ജനുവരി 26 വൈകുന്നേരം 5 മണിക്ക് അതിവേഗചിത്രകാരൻ ജിതേഷ്ജി  “ദേശീയോദ്ഗ്രഥന വരയരങ്ങ് ” ഇൻഫോടൈൻമെന്റ് സ്റ്റേജ് ഷോ അവതരിപ്പിക്കും. സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായി പട്ടേൽ തുടങ്ങി പി എം നരേന്ദ്രമോഡി വരെയുള്ള 74 രാഷ്ട്രനേതാക്കളെ അരമണിക്കൂറിനുള്ളിൽ അതിദ്രുത രേഖാചിത്രങ്ങളാക്കി ഇംഗ്ലീഷ് സചിത്രഭാഷണരൂപത്തിൽ ജിതേഷ്ജി വരവന്ദനമൊരുക്കും. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്ര കാരൻ ജിതേഷ്ജി ഗോവ രാജ്ഭവനിൽ വരവേഗവിസ്മയമൊരുക്കാൻ എത്തുന്നത്. ചിത്രകലയുടെ രംഗാവിഷ്കാരമായ വരയരങ്ങ് തനതുകലാരൂപത്തിന്റെ ആവിഷ്കർത്താവ് എന്ന നിലയിൽ ലോകശ്രദ്ധ നേടിയ അതിവേഗ പെർഫോമിംഗ്‌ രേഖാചിത്രകാരനാണ് ജിതേഷ്ജി

Read More

വരവേഗവിസ്മയവുമായി ജിതേഷ്ജി ഒക്ടോബർ 27 ന് ചെന്നിത്തലയിൽ  എത്തുന്നു

    Konnivartha. Com :മുൻ സാംസ്കാരികമന്ത്രി അഡ്വ: സജി ചെറിയാൻ എം എൽ എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന “ചെങ്ങന്നൂർ പെരുമ” മെഗാ ഫെസ്റ്റ് പ്രോഗ്രാമിൽ ഒക്ടോബർ 27 വ്യാഴം 3 മണിക്ക് ചെന്നിത്തല മഹാത്മാ സ്‌കൂളിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും അന്താരാഷ്ട്ര ഖ്യാതി നേടിയ സചിത്ര പ്രഭാഷകനുമായ ജിതേഷ്ജി വരയരങ്ങ് : വരവേഗവിസ്മയം  ഇന്ററക്റ്റീവ് & ഇൻഫോടൈൻമെന്റ് മെഗാ സ്റ്റേജ് ഷോയുമായി എത്തുന്നു.   20 ലേറെ ലോകരാജ്യങ്ങളുൾപ്പെടെ ഏഴായിരത്തി ത്തിലേറെ വേദികളിൽ വേഗവരയുടെ ഇടിമിന്നൽ വേഗത്തുടിയും വാക്കിന്റെ കടലിരമ്പവും അറിവും ഉല്ലാസവും സമഞ്ജസമായി സമന്വയിപ്പിച്ച് വേറിട്ട ദൃശ്യവിസ്മയം സൃഷ്ടിച്ച അതിവേഗചിത്രകാരനാണ് ജിതേഷ്ജി.   സോഷ്യൽ മിഡിയയിൽമഹാതരംഗമായ ജിതേഷ്ജിയുടെ വേഗവര വിഡിയോകൾക്ക് ദശലക്ഷക്കണക്കിനാണ് പ്രേക്ഷകർ.

Read More

പുലിയെപ്പോലും വെല്ലുവിളിക്കുന്ന കിടിലൻ ചെങ്കോട്ടപ്പട്ടിയെ കിട്ടാനുണ്ടോ .. ?

  ജിതേഷ്ജി കോന്നി വാര്‍ത്ത ഡോട്ട് കോം : Celebrating Bio- Diversity യാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്‍റെ ആപ്തവാക്യം. ജൈവ വൈവിദ്ധ്യത്തെ ആഘോഷിക്കലെന്നാൽ ജൈവ വൈവിദ്ധ്യത്തെ അടുത്തറിയലാണ് . ബയോ ഡൈവേഴ്സിറ്റി പഠനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ വനങ്ങളിലൂടെ ഞാൻ യാത്ര ചെയ്തിട്ടുമുണ്ട്‌. ആസ്ട്രേലിയന്‍ വനങ്ങളിലെ കോലയും ഡിങ്കോയും കങ്കാരുവും പോലെയുള്ള ജന്തുജാലങ്ങൾ…ഓരോ രാജ്യത്തിന്‍റെ വനവും വ്യത്യസ്തമായ വിസ്മയക്കാഴ്ചകളാണ് എനിക്കായി കരുതിവെച്ചത്‌. വിവിധ ആട്‌ വർഗ്ഗങ്ങൾ, വിവിധ കന്നുകാലി ഇനങ്ങൾ, പൗൾട്രി ഇനങ്ങൾ എന്നിവയെ സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ചിരുന്നു. ഏറ്റവും ഒടുവിലായി എന്‍റെ പഠനം എത്തി നിൽക്കുന്നത്‌ വിവിധയിനം നായ വർഗ്ഗങ്ങളിലാണ് . ഇതിനിടെ ഒരു നായപ്രേമി സംശയം ചോദിച്ചു. ” #ജിതേഷ്ജീ…പണ്ട്‌ തമിഴ്‌ നാട്ടിലെ ചെങ്കോട്ട ഭാഗത്തും തിരുവനന്തപുരം – തമിഴ്‌നാട്‌ ബോർഡർ ഭാഗത്തുമൊക്കെ #ചെങ്കോട്ടപ്പട്ടി* എന്ന പേരിൽ ഒരു നായ വർഗ്ഗത്തെ…

Read More

ദേശീയ കർഷകദിനാചരണവും ഹരിതാശ്രമം ശിലാഫലകസ്ഥാപനവും നടന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയ കർഷക ദിനത്തോടനുബന്ധിച്ച്‌ തട്ട ഭഗവതിക്കും പടിഞ്ഞാറു ഹരിതാശ്രമം എക്കോസഫി പാരിസ്ഥിതിക ആത്മീയ ഗുരുകുലത്തിൽ കർഷകരെ ആദരിക്കൽ ചടങ്ങും എക്കോസഫി കമ്യൂണിന്റെ ശിലാ ഫലകസ്ഥാപനവും നടന്നു. ഹരിതാശ്രമം എക്കോസഫി കമ്യൂൺ ഡയറക്റ്റർ ജിതേഷ്ജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ  കൃഷി ഓഫീസറും പന്തളം സർക്കാർ ഫാം ഡയറക്റ്ററുമായ എം എസ്‌ വിമൽകുമാർ കർഷകരെ ആദരിച്ചു. ഹരിതാശ്രമം ശിലാഫലക സ്ഥാപനം ശിൽപിയും പുരാവസ്തു ഗവേഷകനുമായ ശിലാ സന്തോഷ്‌ നിർവ്വഹിച്ചു. മന്നത്ത്‌ പത്മനാഭൻ എൻ എസ്‌ എസ്‌ കരയോഗപ്രസ്ഥാനത്തിനു തുടക്കമിട്ട തട്ടയിലെ പുരാതന കല്ലുഴത്തിൽ തറവാടിന്റെ പൂമുഖമാണു ഹരിതാശ്രമം എക്കോസഫി സെന്ററായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്‌. എക്കോ- ഫിലോസഫറും അതിവേഗ ചിത്രകാരനുമായ ജിതേഷ്ജിയാണു ഹരിതാശ്രമം എക്കോ കമ്യൂണിന്റെ സ്ഥാപകൻ. മണ്ണു മര്യാദ, പ്രകൃത്യോപാസന, സഹജീവി സ്നേഹം , ജലസാക്ഷരത എന്നിവയിലൂന്നിയ അവബോധം പകരലാണു ഹരിതാശ്രമത്തിന്റെ ലക്ഷ്യം. അന്നം…

Read More