KONNIVARTHA.COM / മഞ്ഞിനിക്കര (പത്തനംതിട്ട ) ; ജനകീയ സർക്കാർ സമൂഹത്തിലെ അധര്മികത നോക്കിനിൽക്കരുത് , സർക്കാർ ഉചിതമായ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും , കാലതാമസം കൂടാതെ നിയമനിർമാണം നടത്തി സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റീ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രപൊലീത്ത . മഞ്ഞിനിക്കരയിൽ മോർ ഏലിയാസ് ബാവായുടെ 90 മത് പെരുന്നാളിന് അനുബന്ധിച്ചു അനുസ്മരണ പ്രസംഗം നടത്തുക ആയിരുന്നു . വിശ്വാസികളും , പൊതുസമൂഹവും , സഭയും, ബഹുമാനപെട്ട കോടതികളും സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് . സഭകൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു , അതിനു ഏക പോംവഴി നിയമനിർമ്മാണം മാത്രമാണ് . അത് നടത്താൻ ആർജവം ഉള്ള ജനകീയ സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് പൊതു സമൂഹത്തിനും , വിശ്വാസികൾക്കും അറിയാം . ക്രിസ്തിയ…
Read More