പത്തനംതിട്ടയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം അദാലത്ത് നടത്തി കോന്നി വാര്‍ത്ത : സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ അധ്യാപകര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയും ശമ്പളം നല്‍കാതിരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ഉത്തരവ് പ്രകാരം മുഴുവന്‍ ശമ്പളവും നല്‍കി പരാതി പരിഹരിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ പത്തനംതിട്ടയില്‍ നടത്തിയ അദാലത്തിലാണ് പരാതി പരിഹരിച്ചത്. പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ 20 കേസ് പരിഗണിക്കുകയും ഇതില്‍ 12 എണ്ണം പരിഹരിക്കുകയും ചെയ്തു. എട്ട് പരാതികള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റിവച്ചു. അദാലത്തില്‍ പുതിയതായി ആറ് പരാതികള്‍ ലഭിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കു നാലു വര്‍ഷം പഠിച്ചിട്ടും അംഗീകാരം ഇല്ലാത്തതുകൊണ്ട് തൊഴില്‍ ലഭിക്കുന്നില്ല എന്ന പരാതി അദാലത്തില്‍ പരിഗണിച്ചു. അടിയന്തരമായി സ്‌കീമും സിലബസും പരിശോധിച്ച് തുല്യതാ സര്‍ട്ടിഫിക്കറ്റ്…
Read More