കേരളത്തിലും തമിഴ്‌നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലും തമിഴ്‌നാട്ടിലും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം ശക്തമാക്കി . ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാത്തലത്തിലാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത് . നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് എന്നും വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ്സ് റിപ്പോര്‍ട്ട് ചെയ്തു . തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാല്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തമിഴ്‌നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വാർത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോർട്ട് ചെയ്തു.രണ്ട് സംസ്ഥാനങ്ങളിലെയും പ്രാദേശിക ആക്രമണസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥിലേക്കും ആളുകള്‍ പോയതും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. High alert in Tamil Nadu, Kerala on possible…

Read More