കരിമാൻതോട് – തൃശൂർ കെ എസ് ആര്‍ ടി സി സൂപ്പർ ഫാസ്റ്റ് സർവ്വീസ് റദ്ദാക്കിയത് ആർക്ക് വേണ്ടി

 

KONNIVARTHA.COM : കോവിഡിന്റെ പേരിൽ രണ്ട് വർഷം മുൻപ് സർവ്വീസ് നിർത്തിവച്ച കരിമാൻതോട് – തൃശൂർ സൂപ്പർ ഫാസ്റ്റ് സർവ്വീസ് റദ്ദാക്കിയത് ആർക്ക് വേണ്ടി എന്ന് ജന സംസാരം . ജന പ്രതിനിധികള്‍ ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നതില്‍ ദുരൂഹത ജനം ആരോപിക്കുന്നു . കോന്നി എം എല്‍ എ ഇക്കാര്യത്തില്‍ പുറം തിരിഞ്ഞു നില്‍ക്കാതെ ഈ ബസ്സ്‌ തുടര്‍ സര്‍വീസ് നടത്തുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം എന്ന് ജനം ആവശ്യപ്പെട്ടു .

 

 

വർഷങ്ങളായി മികച്ച വരുമാനത്തോടെ കൃത്യമായി നടത്തിവന്നിരുന്ന സർവ്വീസ് ആയിരുന്നു രണ്ട് വർഷം മുൻപ് കോവിഡ് ലോക്ഡൗൺ സമയത്ത് താത്കാലികമായി നിർത്തിവച്ച കരിമാൻതോട് -തൃശൂർ സൂപ്പർഫാസ്റ്റ്.കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്നതോടെ എല്ലാ സർവ്വീസുകളും കെഎസ്ആർടിസി പുനരാരംഭിച്ചെങ്കിലും ഈ സർവ്വീസ് മാത്രം തുടങ്ങിയില്ല.

 

മലയോരമേഖലയിൽ നിന്നും നൂറുകണക്കിനാളുകൾക്ക് ദൂരസ്ഥലങ്ങളിലേക്ക് ജോലിക്കും ആശുപത്രി ആവശ്യങ്ങൾക്കുമായി പ്രയോജനപ്പെട്ടിരുന്ന സർവ്വീസ് നിലച്ചതോടെ ജനം ദുരിതത്തിലാണ്.വെളുപ്പിന് 4.20ന് കരിമാൻതോട് നിന്നും പുറപ്പെട്ട് തണ്ണിത്തോട്,കോന്നി,പൂങ്കാവ് വഴി പത്തനംതിട്ട എത്തി 5.30ന് പത്തനംതിട്ടയിൽ നിന്നും ആയിരുന്നു സർവ്വീസ്. വൈകിട്ട് 8.40ന് പത്തനംതിട്ടയിൽ നിന്നും കോന്നിയിലെത്തി കരിമാൻതോട് പോകുന്ന ഈ സർവ്വീസ് മലയോരമേഖലയിലേക്കുളള അവസാന ബസായിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ നാട്ടുകാർ ഈ വിഷയം അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.എത്രയും വേഗം ഈ സർവ്വീസ് ആരംഭിക്കണമെന്നാണ് ഈ ബസിലെ സ്ഥിരം യാത്രക്കാരായിരുന്നവർ ആവശ്യപ്പെട്ടു

 

റിപ്പോര്‍ട്ട് : രാജേഷ്‌ പേരങ്ങാട്ട് 

error: Content is protected !!