konnivartha.com/ business news കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്‍റേയും ജപ്പാനിലെ മിറ്റ്സുയി സുമിറ്റോമോ ഇന്‍ഷുറന്‍സ് കമ്പനിയുടേയും സംയുക്ത സംരംഭമായ ചോള എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് മഹീന്ദ്ര ഫിനാന്‍സുമായി സഹകരിച്ച് മോട്ടോര്‍ ഇന്‍ഷുറന്‍സും മറ്റ് ലൈഫ് ഇതര ഇന്‍ഷുറന്‍സ് പദ്ധതികളും വിതരണം ചെയ്യും. മുന്‍നിര എന്‍ബിഎഫ്സി ആയ മഹീന്ദ്ര ഫിനാന്‍സിന്‍റെ 10 ദശലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. ഈ സഹകരണം തങ്ങളുടെ വിതരണ ശൃംഖലയെ കൂടുതല്‍ ശക്തമാക്കുമെന്നും 26 സംസ്ഥാനങ്ങളിലായി 600-ലധികം ടച്ച് പോയിന്‍റുകളുമായി വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ വിതരണം ചെയ്യാന്‍ തങ്ങള്‍ സജ്ജരാണെന്നും ചോള എംഎസ് മാനേജിങ് ഡയറക്ടര്‍ വി സൂര്യനാരായണന്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി ക്രമീകരിച്ച ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാന്‍ ഈ സഹകരണം സഹായകമാകുമെന്ന് മഹീന്ദ്ര ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ റൗള്‍ റെബെല്ലോ പറഞ്ഞു. Chola MS…
Read Moreടാഗ്: insurance
കോന്നിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കെ ജെ യു നേതൃത്വത്തില്‍ ഇൻഷുറൻസ് ഏര്‍പ്പെടുത്തി
konnivartha.com : കേരള ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് രജിസ്ട്രേഷനും യോഗവും സംഘടിപ്പിച്ചു.കോന്നി പ്രിയദർശിനി ഹാളിൽ നടന്ന ഇൻഷുറൻസ് രജിസ്ട്രേഷന്‍റെ ഉത്ഘാടനം കെ. ജെ.യു സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലിൽ നിർവഹിച്ചു. കെ.ജെ.യു കോന്നി മേഖല പ്രസിഡണ്ട് ശിവകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി ശശി നാരായണൻ സ്വാഗതം ആശംസിച്ചു . ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള കാർഡ് വിതരണവും പുതിയ അംഗങ്ങളുടെ രജിസ്ട്രഷനും നടന്നു . കെ.ജെ.യു കോന്നി മേഖല കമ്മിറ്റി പ്രവർത്തകനും സിനിമാ അഭിനേതാവുമായി ശ്രീകുമാറിനെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ആര്‍ കെ പ്രദീപ് ആദരിച്ചു
Read Moreവനം വകുപ്പിലെ താത്ക്കാലിക ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ
കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പിലെ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന താല്ക്കാലിക വാച്ചർമാരുടെ നാളേറെയായുള്ള ആവശ്യമായിരുന്നു ഇൻഷുറൻസ് പരിരക്ഷ. താത്ക്കാലിക ജീവനക്കാർക്കുള്ള വകുപ്പിന്‍റെ പുതുവത്സര സമ്മാനമാണ് 2 ലക്ഷം രൂപയുടെ വ്യക്തിഗത ആക്സിഡന്റ് ഇൻഷുറൻസ് സ്കീം. പോളിസി നിലവിൽ വന്നു. പോളിസി സംബന്ധിച്ച രേഖകൾ വനം വകുപ്പ് മേധാവി പി.കെ. കേശവന് മന്ത്രി അഡ്വ കെ രാജു കൈമാറി. തൃശൂർ രാമനിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. രാജൻ സന്നിഹിതനായി. 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ 50,000/- രൂപയുടെ ആശുപത്രി ചിലവും കവറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വകുപ്പിലെ മുൻനിര ജീവനക്കാർക്കുളള ഇൻഷുറൻസ് പോളിസിയും പരിഷ്ക്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജീവനക്കാർക്കും, 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും, 50,000/- രൂപയുടെ ആശുപത്രി ചെലവും ഉൾക്കൊളളുന്നതാണ് പരിഷ്ക്കരിച്ച…
Read More