മഹാരാഷ്ട്രയില്‍ 11,200 കോടി രൂപയിലേറെ വിവിധ പദ്ധതികള്‍ക്ക് തുടക്കം

  പ്രധാനമന്ത്രി  നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടി രൂപയിലേറെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു പൂനെ മെട്രോ ജില്ലാ കോടതി മുതല്‍ സ്വര്‍ഗേറ്റ് വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തു ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ രാഷ്ട്രത്തിന് സമര്‍പ്പിച്ചു സോളാപൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു ഭിഡേവാഡയിലെ ക്രാന്തിജ്യോതി സാവിത്രിഭായ് ഫൂലെയുടെ ആദ്യ ഗേള്‍സ് സ്‌കൂളിന് സ്മാരകത്തിന് തറക്കല്ലിട്ടു ‘മഹാരാഷ്ട്രയില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുന്നത് നഗരവികസനത്തിന് ഉത്തേജനം നല്‍കുകയും ജനങ്ങളുടെ ‘ജീവിതം എളുപ്പമാക്കാന്‍’ ഗണ്യമായി സഹായിക്കുകയും ചെയ്യും. ‘പുണെ നഗരത്തില്‍ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന നമ്മുടെ സ്വപ്നത്തിന്റെ ദിശയിലേക്കു നാം അതിവേഗം നീങ്ങുകയാണ്’ ‘സോലാപൂരിലേക്ക് നേരിട്ട് എയര്‍ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനായി വിമാനത്താവളം നവീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി’ ‘ഇന്ത്യ ആധുനികമാകണം, ഇന്ത്യയെ ആധുനികവല്‍ക്കരിക്കണം, പക്ഷേ അത് നമ്മുടെ അടിസ്ഥാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം’…

Read More

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ

  ശാസ്ത്ര ഗവേഷണങ്ങൾക്കായുള്ള ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ ആദ്യ മൊഡ്യൂളിൻ്റെ വിക്ഷേപണത്തോടെ സ്ഥാപിതമാകും ഗഗൻയാൻ തുടർ ദൗത്യങ്ങൾക്കും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ രൂപീകരണത്തിനും കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം : ഗഗൻയാൻ – മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള ഇന്ത്യൻ പദ്ധതി പരിഷ്കരിച്ചു. ബിഎഎസിൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണവും അനുബന്ധ ദൗത്യങ്ങളും ഉൾപ്പെടുത്തി ബഹിരാകാശ നിലയ പദ്ധതിയിലേക്ക് കൂടുതൽ ദൗത്യങ്ങൾ ഉൾപ്പെടുത്തി മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള പദ്ധതി തുടരും ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ (ബിഎഎസ്-1) ആദ്യ മൊഡ്യൂൾ വികസിപ്പിക്കുന്നതിനും, ബിഎഎസ് നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനുമുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും…

Read More

എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ : കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

  അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.-ജെ.എ.വൈ) കീഴില്‍ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആറ് (6) കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് കുടുംബാടിസ്ഥാനത്തില്‍ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ അംഗീകാരത്തോടെ, 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ എ.ബി പി.എം.-ജെ.എ.വൈയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് എ.ബി പി.എം.-ജെ.എ.വൈക്ക് കീഴിലുള്ള ഒരു പുതിയ വ്യതിരിക്തമായ കാര്‍ഡ് നല്‍കും. എ.ബി പി.എം.-ജെ.എ.വൈക്ക് കീഴില്‍ ഇതിനകം ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70…

Read More

ഇന്ത്യയിൽ എം പോക്‌സ് ഇല്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

  ഇന്ത്യയിൽ ആർക്കും എം പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ്‌ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിരുന്നു.മങ്കിപോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. എന്നാൽ തുടർന്ന് നടന്ന പരിശോധനയിൽ യുവാവിന്റെ ഫലം നെഗറ്റീവ് ആയി.മനുഷ്യരിലും മറ്റു ചില മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് കുരങ്ങുവസൂരി അല്ലെങ്കിൽ വാനരവസൂരി എന്നറിയപ്പെടുന്ന മങ്കിപോക്സ്.വീർത്ത ലിംഫ് നോഡുകൾ, കുമിളകൾ രൂപപ്പെടുകയും പിന്നീട് പുറംതോട് രൂപപ്പെടുകയും ചെയ്യുന്ന ചുണങ്ങ് എന്നിവയാണ് ലക്ഷണങ്ങൾ.അണുബാധയുണ്ടായി 5 മുതൽ 21 ദിവസംത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ: നിയമ ഭേദഗതി കൊണ്ട് വരണം :ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം

  konnivartha.com: ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് നിയമത്തിൽ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതിനു ശേഷം അവ നിരോധിച്ച് ഉത്തരവിറക്കുന്നതുകൊണ്ട് രോഗികൾ വഞ്ചിതരാകുന്നതോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നു. മരുന്നുകളുടെ നിർമ്മാണം, സുരക്ഷ, ഗുണനിലവാരം, വിതരണം, വില്പന എന്നിവയുടെ നിബന്ധനകൾ പരിശോധിച്ച് ഉറപ്പാക്കേണ്ട കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും, അനുബന്ധ സ്ഥാപനങ്ങളും സംവിധാനങ്ങളും പിരിച്ചുവിട്ട് അഴിമതിക്കാരല്ലാത്ത വിദഗ്ദ്ധരെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിഷയം കേന്ദ്ര സർക്കാരിൻ്റേയും കേരള എം.പിമാരുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും തീരുമാനിച്ചു എന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം ജനറൽ സെക്രട്ടറി സലില്‍ വയലാത്തല അറിയിച്ചു .

Read More

എംപോക്സ്: ആശുപത്രികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രതാനിര്‍ദേശം

India prepares for Mpox outbreak: Health Ministry issues guidelines for airports and hospitals ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തൊലിപ്പുറത്ത് തിണര്‍പ്പുമായി ആശുപത്രികളില്‍ എത്തുന്നവരെ തിരിച്ചറിഞ്ഞ് ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റാനുള്ള നിര്‍ദേശം ആശുപത്രി അധികൃതര്‍ക്ക്‌ നല്‍കി.ഇന്ത്യയില്‍ ഇതുവരെ എംപോക്‌സിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല എങ്കിലും ജാഗ്രതയില്‍ ആണ് . ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു .  

Read More

കുരങ്ങുപനി:അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു :ഇന്ത്യയില്‍ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

  കുരങ്ങുപനിയെ ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങൾ വിലയിരുത്തി . പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ. മിശ്രയുടെ അധ്യക്ഷതയിൽ കുരങ്ങുപനി തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗം ചേർന്നു പെട്ടെന്ന് രോഗം കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കാൻ നിർദേശം പരിശോധനാ ലാബുകൾ സജ്ജമാക്കാനും നിർദേശം രോഗപ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനാരോഗ്യ ബോധവൽക്കരണ കാമ്പയിൻ നടത്തണം konnivartha.com: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, രാജ്യത്തെ കുരങ്ങുപനി പ്രതിരോധ തയ്യാറെടുപ്പുകളും അനുബന്ധ പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര അധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി കുരങ്ങുപനി (എംപോക്സ്) തികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശപ്രകാരം, രാജ്യത്തെ Mpox പ്രതിരോധ തയ്യാറെടുപ്പിൻ്റെ അവസ്ഥയും അനുബന്ധ പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്യുന്നതിനുള്ള…

Read More

ചോള , മഹീന്ദ്ര സഹകരിച്ച് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കും

    konnivartha.com/ business news കൊച്ചി: മുരുഗപ്പ ഗ്രൂപ്പിന്‍റേയും ജപ്പാനിലെ മിറ്റ്സുയി സുമിറ്റോമോ ഇന്‍ഷുറന്‍സ് കമ്പനിയുടേയും സംയുക്ത സംരംഭമായ ചോള എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് മഹീന്ദ്ര ഫിനാന്‍സുമായി സഹകരിച്ച് മോട്ടോര്‍ ഇന്‍ഷുറന്‍സും മറ്റ് ലൈഫ് ഇതര ഇന്‍ഷുറന്‍സ് പദ്ധതികളും വിതരണം ചെയ്യും. മുന്‍നിര എന്‍ബിഎഫ്സി ആയ മഹീന്ദ്ര ഫിനാന്‍സിന്‍റെ 10 ദശലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.   ഈ സഹകരണം തങ്ങളുടെ വിതരണ ശൃംഖലയെ കൂടുതല്‍ ശക്തമാക്കുമെന്നും 26 സംസ്ഥാനങ്ങളിലായി 600-ലധികം ടച്ച് പോയിന്‍റുകളുമായി വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ വിതരണം ചെയ്യാന്‍ തങ്ങള്‍ സജ്ജരാണെന്നും ചോള എംഎസ് മാനേജിങ് ഡയറക്ടര്‍ വി സൂര്യനാരായണന്‍ പറഞ്ഞു.   തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി ക്രമീകരിച്ച ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാന്‍ ഈ സഹകരണം സഹായകമാകുമെന്ന് മഹീന്ദ്ര ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ റൗള്‍ റെബെല്ലോ പറഞ്ഞു. Chola MS…

Read More

രാജ്യവ്യാപക സമരത്തിന് ഐഎംഎ; ശനിയാഴ്ച രാവിലെ ആറുമുതൽ 24 മണിക്കൂർ സമരം

  The IndianMedicalAssociation declared a nationwide strike on August 17 after the alleged rape and murder of a trainee doctor in Kolkata’s RGKarMedical College and Hospital konnivartha.com: രാജ്യവ്യാപക സമരത്തിന് ആഹ്വാനം നൽകി ഐഎംഎ. ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും പ്രതിഷേധിച്ചാണു സമരം. അത്യാഹിത അ‍ടിയന്തര സേവനങ്ങൾക്കു മുടക്കമുണ്ടാകില്ല. ഒപികളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ജൂനിയർ ഡോക്ടർമാർ വെള്ളിയാഴ്ച പണിമുടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു.വാർഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്കരിച്ചുമായിരിക്കും സമരം.വെള്ളിയാഴ്ച കരിദിമായി ആചരിക്കാനും ഡോക്ടർമാർ തീരുമാനിച്ചിരുന്നു.  

Read More