സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും

  സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ മലബാർ സ്പെഷ്യൽ പോലീസ്, സ്പെഷ്യൽ ആംഡ് പോലീസ്, കെ എ പി, കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്, ജയിൽ, എക്സൈസ്, വനം വകുപ്പുകൾ, തിരുവനന്തപുരം സിറ്റി പോലീസ്, തമിഴ്‌നാട് പോലീസ് മറ്റ് വിഭാഗങ്ങളായ കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസ്എ, മോട്ടോർ വാഹന വകുപ്പ്, എൻ.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സൈനിക് സ്‌കൂൾ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, അശ്വാരൂഢ സേന തുടങ്ങിയവർ പരേഡിൽ പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം…

Read More