ഗൗരവ സ്വഭാവമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായതായി പോലീസ് കണക്കുകള്‍

കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത തുടരണം: ജില്ലാ പോലീസ് മേധാവി ഒന്നര മാസത്തോളം നീണ്ട അടച്ചിടലിനു ശേഷം നിയന്ത്രണങ്ങളോടെ ജനജീവിതത്തിന്റെ വാതിലുകള്‍ തുറന്നിട്ടുവെങ്കിലും കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടാകരുതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. മൂന്നാം ഘട്ട വ്യാപനമെന്ന മുന്നറിയിപ്പുകൂടി കണക്കിലെടുത്ത് പ്രതിരോധവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അശ്രദ്ധയുണ്ടാവാതെ ജനങ്ങളും, ഇതുമായി ബന്ധപ്പെട്ട കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ചയുണ്ടാവാതെ പോലീസും ജാഗ്രത പുലര്‍ത്തണം. ജാഗ്രതയില്‍ ചെറുവീഴ്ചകള്‍ പോലും ഉണ്ടാവാതെ നോക്കണം. ഇളവുകള്‍ ആഘോഷിക്കാന്‍ ജനങ്ങള്‍ മുതിരരുത്. കോവിഡ് വ്യാപനത്തിന്റെ തീവ്രതയനുസരിച്ച് പ്രാദേശികമായി ചുരുക്കിയ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കപ്പെടണം. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡി വിഭാഗത്തില്‍ വരുന്ന പ്രദേശങ്ങള്‍ ജില്ലയിലില്ല. സി വിഭാഗത്തില്‍ വരുന്ന (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20-30 ശതമാനം) തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയില്‍ നാലെണ്ണമാണുള്ളത്. സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണമ്മൂഴി പഞ്ചായത്തുകളില്‍ സമ്പൂര്‍ണ…

Read More