ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടറുടെ പ്രധാന ഉത്തരവുകള്‍

  ശബരിമല തീര്‍ഥാടനം: തിരക്കേറിയ സമയങ്ങളില്‍ ട്രാക്ടര്‍ സര്‍വീസ് നിരോധിച്ച് ഉത്തരവായി 2021-22 കാലയളവിലെ ശബരിമല തീര്‍ഥാടന കാലയളവില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിലുള്ള ചരക്കുനീക്കം തീര്‍ഥാടകരുടെ ജീവന് ഭീഷണിയുള്ളതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പ്രത്യേകിച്ച് പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴുവരെയും വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും ട്രാക്ടര്‍ സര്‍വീസ് നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. ശബരിമല തീര്‍ഥാടനം: നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാംസാഹാരം നിരോധിച്ചു 2021-22 കാലയളവിലെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ മാംസാഹാരം പാകം ചെയ്യുന്നതും, കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. ശബരിമല തീര്‍ഥാടനം: ജോലിക്ക് എത്തുന്നവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം 2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ജോലിക്കായി എത്തുന്നവര്‍,…

Read More