പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/08/2023)

ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു ആരോഗ്യവകുപ്പിന്റെയും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ പോലിസ് സൂപ്രണ്ട് ഓഫീസിന്റെ മുന്‍പില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ അവസാനിച്ചു. എച്ച്.ഐ.വി./എയ്ഡ്സ് പ്രതിരോധത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്ത മത്സരത്തില്‍ പത്തനംതിട്ട എ.ആര്‍.ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് ചന്ദ്രശേഖരന്‍, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ.നിരണ്‍ ബാബു, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.ശ്യാംകുമാര്‍, എന്‍.വി.ബി.ഡി.സി.പി. ഓഫീസര്‍ രാജശേഖരന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍. ടെക്നിക്കല്‍ അസിസ്റ്റന്റ് ജയകുമാര്‍,…

Read More