പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/07/2023)

2023ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു കേരള പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.   www.keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓഗസ്റ്റ് 16 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ വഴിയല്ലാതെ ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല. പുരസ്‌കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഓണ്‍ലൈനായി നാമനിര്‍ദേശം നല്‍കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും വെബ്‌സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കില്‍ ലഭ്യമാണ്.നാമനിര്‍ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 0471 2518531, 2518223 എന്ന നമ്പറുകളിലും സാങ്കേതിക സഹായങ്ങള്‍ക്ക് സംസ്ഥാന ഐടി മിഷന്റെ 0471 2525444 എന്ന നമ്പറിലും ബന്ധപ്പെടാം. അപേക്ഷ ക്ഷണിച്ചു ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമര്‍ചിത്ര…

Read More