പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 09/01/2024 )

തിരുവാഭരണ ഘോഷയാത്ര : എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിച്ചു ശബരിമല മകരവിളക്കിനോടനുബന്ധിച്ചു ജനുവരി 13 മുതല്‍ 15 വരെ നടക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ റാന്നി തഹസില്‍ദാര്‍ എം. കെ. അജികുമാറിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ചു ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി. ഇദ്ദേഹത്തോടൊപ്പം റവന്യൂ വകുപ്പിലെ പത്തംഗസംഘവും തിരുവാഭരണത്തെ അനുഗമിക്കും. വിവരശേഖരണം നടത്തുന്നു സര്‍ക്കാരില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നതും മരണപ്പെട്ടതുമായ രണ്ടാം ലോകമഹായുദ്ധസേനാനികളുടെ അവിവാഹിതാരോ വിധവകളോ ആയ പെണ്മക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്വയംഭരണ/പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത പക്ഷം 50,000 രൂപ വാര്‍ഷിക വരുമാന പരിധി അടിസ്ഥാനമാക്കി സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസ് വിവരശേഖരണം നടത്തുന്നു. പത്തനംതിട്ടയില്‍ നിന്നുള്ളവര്‍ നേരിട്ടോ 0468 2961104 എന്ന ഫോണ്‍ നമ്പറിലോ 15നു…

Read More