അപേക്ഷാ തീയതി 31 വരെ നീട്ടി പച്ച മലയാളം അടിസ്ഥാന കോഴ്സ്, പത്താംതരം തുല്യതാ കോഴ്സ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് എന്നിവയുടെ അപേക്ഷാ തീയതി 31 വരെ നീട്ടി. നിലവിലുണ്ടായിരുന്ന നാലുമാസം ദൈര്‍ഘ്യമുള്ള പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് രുണ്ട് ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന രീതിയില്‍ പരിഷ്കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷന് ആരംഭിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞ ആര്‍ക്കും കോഴ്സില്‍ ചേരാം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാന്‍സ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത് സാക്ഷരതാമിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാകോഴ്സാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്താം ക്ലാസ് മലയാളപഠനം നിര്‍ബന്ധമാണ് എന്നത് കണക്കിലെടുത്താണ് ഈ കോഴ്സിന്റെ പരിഷ്കരണം. 60 മണിക്കൂര്‍ മുഖാമുഖവും 30…
Read More