ഗതാഗത നിയന്ത്രണം ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷന്‍ മുതല്‍ കോടിയാട്ട് ജംഗ്ഷന്‍ വരെയുളള ഗതാഗതം നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെ പൂര്‍ണമായും നിരോധിക്കും. ഏഴംകുളം ഭാഗത്തു നിന്നു കൊടുമണ്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് കോടിയാട്ട് ജംഗ്ഷനിലെത്തി കൊടുമണ്ണിലേക്കു പോകണമെന്നും കൊടുമണ്‍ ഭാഗത്തു നിന്നും ഏഴംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ വഴി തന്നെ പോകണമെന്നും കെ ആര്‍ എഫ് ബി പത്തനംതിട്ട ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഐ എച്ച് ആര്‍ ഡി സെമസ്റ്റര്‍ പരീക്ഷ ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ( ഒന്നും, രണ്ടും സെമസ്റ്റര്‍ ), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ്…
Read More