എന്റെ കേരളം മേള; തദ്ദേശ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും അതിന് മുന്നോടിയായി മെയ് 10ന് സംഘടിപ്പിക്കുന്ന വിളംബര ജാഥയിലും പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പൂര്‍ണ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് ഡിപിസി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിക്കും പന്തളം നഗരസഭയുടെയും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിക്കും യോഗം അംഗീകാരം നല്കി. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ…
Read More