പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 04/03/2024 )

സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്നത്  വലിയ മുന്നേറ്റം : ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തുമ്പമണ്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിലും സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  37 ലക്ഷം രൂപ വിനിയോഗിച്ച് ഒപി ബ്ലോക്കും ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനയോഗിച്ചാണ് ഡെന്റല്‍ ഒപിയും നവീകരിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ആരോഗ്യ കേന്ദ്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതിയാണ് സംസ്ഥാനത്ത്…

Read More