പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/11/2022)

കോന്നി ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജിലെ ആദ്യ പ്രവേശനോത്സവം കോന്നി ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജിലെ  ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം 15.11.2022 ചൊവ്വാഴ്ച രാവിലെ  8:30ന്. ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോര്‍ജിന്റെയും ബഹു. കോന്നി എംഎല്‍എ അഡ്വ. കെ.യു.ജനീഷ് കുമാറിന്റെയും ബഹു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കും   മണ്ഡലകാല ഉത്സവം: ശബരിമല ക്ഷേത്രനട നവംബര്‍ 16ന് വൈകുന്നേരം തുറക്കും നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് 16ന് വൃശ്ചികം ഒന്നായ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ മണ്ഡല തീര്‍ഥാടന കാലം മകരവിളക്ക് 2023 ജനുവരി 14ന് ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നവംബര്‍ 16ന്  വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ…

Read More