നെഹ്റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാര്‍ഡ് ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള 2022-2023 വര്‍ഷത്തെ നെഹ്റു യുവ കേന്ദ്ര അവാര്‍ഡ് ബ്രദേഴ്‌സ് സാംസ്‌കാരിക കേന്ദ്രം ആന്റ് ഗ്രന്ധശാല, കൈതയ്ക്കല്‍, ആനയടി, പറക്കോട് അര്‍ഹരായി. 25000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ആര്‍ ജേക്കബ് ടി ജോര്‍ജ് അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2021-2022 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍, ക്ലീന്‍ ഇന്ത്യ കാമ്പയിന്‍ ജില്ലാതല അവാര്‍ഡ്, കായികപരമായ നിരവധിയായ പ്രവര്‍ത്തനങ്ങള്‍, വനിതാവേദി, ബാല വേദി, ഗ്രന്ധശാല എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാനതല കവിതാലാപന മത്സരം, യോഗ പരിശീലനം, തൊഴില്‍ പരിശീലന പരിപാടികള്‍, ബോധവല്‍ക്കരണ പരിപാടികള്‍, കലാ- സാക്ഷരത, പരിസ്ഥിതി, ആരോഗ്യം എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് അവാര്‍ഡ്. ഈ കാലയളവില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ…
Read More