പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 04/02/2023)

നെഹ്‌റു യുവ കേന്ദ്ര ജില്ലാതല യൂത്ത് ക്ലബ് അവാര്‍ഡ്
ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള 2022-2023 വര്‍ഷത്തെ നെഹ്റു യുവ കേന്ദ്ര അവാര്‍ഡ് ബ്രദേഴ്‌സ് സാംസ്‌കാരിക കേന്ദ്രം ആന്റ് ഗ്രന്ധശാല, കൈതയ്ക്കല്‍, ആനയടി, പറക്കോട് അര്‍ഹരായി. 25000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ആര്‍ ജേക്കബ് ടി ജോര്‍ജ് അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2021-2022 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.

കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍, ക്ലീന്‍ ഇന്ത്യ കാമ്പയിന്‍ ജില്ലാതല അവാര്‍ഡ്, കായികപരമായ നിരവധിയായ പ്രവര്‍ത്തനങ്ങള്‍, വനിതാവേദി, ബാല വേദി, ഗ്രന്ധശാല എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാനതല കവിതാലാപന മത്സരം, യോഗ പരിശീലനം, തൊഴില്‍ പരിശീലന പരിപാടികള്‍, ബോധവല്‍ക്കരണ പരിപാടികള്‍, കലാ- സാക്ഷരത, പരിസ്ഥിതി, ആരോഗ്യം എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് അവാര്‍ഡ്.
ഈ കാലയളവില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശ്രീചിത്തിര ആര്‍ട്‌സ് ആന്റ്  സ്‌പോര്‍ട്‌സ് ക്ലബ്, മാരൂര്‍പ്പാലം, കോന്നി ജില്ലയില്‍ രണ്ടാം സ്ഥാനവും പ്രത്യേക പ്രോത്സാഹനവും നേടി. ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ക്ലീന്‍ ഇന്ത്യ കാമ്പയിന്‍ രണ്ടാം സ്ഥാനം, 200 കുട്ടികള്‍ക്ക് പഠനോപകരണ വിതരണം, ജനമൈത്രി പോലീസ് കോന്നി ഗ്രാമപഞ്ചായത്ത് എന്നിവയുമായി സഹകരിച്ച് മികച്ച പ്രവര്‍ത്തനവും പ്രത്യേക അഭിനന്ദനങ്ങള്‍ നേടാനും ക്ലബിനു കഴിഞ്ഞു.

ദര്‍ഘാസ്
പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന രണ്ടു പദ്ധതികള്‍ക്ക് (ടോട്ടല്‍ സ്റ്റേഷന്‍ വാങ്ങല്‍) അംഗീകാരം ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രവൃത്തി ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ഫോണ്‍ : 0468 2224070.

യോഗം എട്ടിലേക്കു മാറ്റി
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നതിനും 2023-24 വാര്‍ഷിക പദ്ധതി മുന്‍ഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതിനും ഫെബ്രുവരി ഏഴിന് ചേരാനിരുന്ന യോഗം എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

ശില്‍പശാല
കേരള ഡെവലെപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെയും  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ഫെബ്രുവരി 14,15 തീയതികളില്‍ ശില്പശാല സംഘടിപ്പിക്കും. ശില്‍പശാല മുന്നൊരുക്ക പ്രവര്‍ത്തനമായി ഫെബ്രുവരി ഏഴിന് മൂന്നു മുതല്‍ നാലുവരെ  ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ നടത്തും.

ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ  കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), ഏഴ് ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കും.  മാര്‍ച്ച് ആറു  മുതല്‍ 14  വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസില്‍വെച്ചാണ്  പരിശീലനം . നിലവില്‍ സംരംഭം തുടങ്ങി അഞ്ച്  വര്‍ഷത്തില്‍ താഴെ  പ്രവര്‍ത്തി പരിചയമുള്ള  സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി  ക്ംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ്  ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ടൈം ആന്റ് സ്ട്രെസ് മാനേജ്മെന്റ്, സ്‌കീംസ് തുടങ്ങീ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4,130 രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ ,സെര്‍റ്റിഫിക്കേഷന്‍ ,ഭക്ഷണം , താമസം, ജി.എസ്.ടി ഉള്‍പ്പടെ ). താല്‍പര്യമുള്ളവര്‍ കീഡി ന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി ഫെബ്രുവരി 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി.

പരിശീലന പരിപാടി സംഘടിപ്പിക്കും
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, ചങ്ങനാശ്ശേരിയില്‍ ഫെബ്രുവരി 14, 15 തീയതികളില്‍ റബ്ബര്‍ പാലില്‍ നിന്നും വിവിധതരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2720311, 9846797000 എന്നീ നമ്പറുകളിലോ cfscchry@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
ശിശുക്ഷേമ സമിതി പൊതുയോഗം ഏഴിന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ പൊതുയോഗം ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് മൂന്നിന്  എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

റവന്യൂ റിക്കവറി – ബാങ്ക് വായ്പ കുടിശിക നിവാരണ മേള

ജില്ലാ ഭരണകൂടവും, കേരള ബാങ്കും സംയുക്തമായി നടത്തുന്ന ബാങ്ക് വായ്പ കുടിശിക നിവാരണമേള ഫെബ്രുവരി ഏഴ്, എട്ട്  തീയതികളില്‍ രാവിലെ 10 മുതല്‍ പത്തനംതിട്ട കെഎസ്ആര്‍റ്റിസി ബസ് സ്റ്റാന്റിന് സമീപമുള്ള കേരളബാങ്കിന്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും.  ഈ മേളയില്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ റവന്യൂ റിക്കവറി നടപടി നിലനില്ക്കുന്ന   ബാങ്ക് വായ്പാ കേസുകളില്‍ പരമാവധി ഇളവുകള്‍ നല്‍കി ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിന് അവസരമുണ്ടായിരിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, വായ്പയിലെ പലിശയിലും, പിഴ പലിശയിലും ഇളവുകള്‍ ലഭ്യമാക്കി കുടിശിക വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ലഭിക്കുന്ന അവസരം  പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.

കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം
വടശേരിക്കര ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥി എസ്. അരുണ്‍കുമാര്‍ ഇന്റര്‍നാഷണല്‍ ഗോജു റിയു കരാട്ടെ അസോസിയേഷന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍  മൂന്നാം സ്ഥാനം നേടി. കുമളി മന്നാക്കുടി ട്രൈബല്‍ കോളനിയിലെ എം. ഷാജിയുടെയും  പി. സുശീലയുടെയും  മകനാണ് അരുണ്‍കുമാര്‍. എഫ്സി മാര്‍ഷ്യല്‍ ആര്‍ട്ട് സ്‌കൂളിലെ ദീപു പ്രസാദാണ് പരിശീലകന്‍.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഏഴിന്
മെഴുവേലി ഗവ.വനിത ഐടിഐയില്‍ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഫെബ്രുവരി ഏഴിന് രാവിലെ 11 ന് ഐടിഐയില്‍ ഇന്റര്‍വ്യൂ നടത്തും. ഈ ട്രേഡില്‍ എന്റ്‌റിസിയും മൂന്നു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ : 0468  2259952, 8129836394, 9744287574.

error: Content is protected !!