പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് വ്യക്തമായ ബന്ധമുണ്ടെന്നും വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ . നിർണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും റോയും ഐ ബിയും തങ്ങളുടെ ആസ്ഥാന കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . ഭീകരരുടെ പാക്ക് ബന്ധം സ്ഥിരീകരിച്ചെന്നു ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരുമായി ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചകളില്‍ ഭീകരാക്രമണത്തിലെ പാക്ക് ബന്ധം വ്യക്തമായി പറയുന്നു . ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം നടത്തിയ ഫോൺ സംഭാഷണങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നു . ഭീകരരായ നാല് പേര്‍ക്കും പാകിസ്ഥാനില്‍ ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചു .ഭീകര സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ഇലക്ട്രോണിക് സിഗ്നേച്ചർ പാക്കിസ്ഥാനിലെ രണ്ടു സ്ഥലത്ത് ലഭിച്ചു…
Read Moreടാഗ്: ib
ബ്രട്ടീഷ് തനിമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം
ബ്രട്ടീഷ് പഴമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം കോന്നി വാര്‍ത്ത ഡോട്ട് കോം എഡിറ്റോറിയല്‍ : രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോക്ഷിക്കുമ്പോള്‍ ബ്രട്ടീഷ് ഭരണകാലത്തെ ചില ശേഷിപ്പുകള്‍ കോന്നിയില്‍ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു . 200 വര്‍ഷത്തോളം പഴക്കം ഉള്ള കോന്നിയിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിന് (ഐ ബി ) കൂടി കോന്നിയിലെ ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കണം എന്നു കോന്നി വാര്‍ത്ത ഡോട്ട് കോം അഭിപ്രായപ്പെടുന്നു . ബോർഡി ലോൺ സായിപ്പ് വനംവകുപ്പ് മേധാവിയായിരുന്നപ്പോഴാണ് ഇവിടെ ബംഗ്ലാവ് പണിയുന്നത്. ആറ്റുതീരങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ കണ്ടെത്തി ബംഗ്ലാവുകൾ പണിയുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു . സമുദ്രനിരപ്പിൽനിന്നു 1000 മീറ്റർ പൊക്കത്തിലാണ് ബംഗ്ലാവ് പണിതിരിക്കുന്നത്. ബംഗ്ലാവ് മുരുപ്പെന്നാണ് നാട്ടിൽ അറിയപ്പെടുന്ന ഓമനപ്പേര്. കോന്നിയിലെ തടി വ്യാപാരവുമായി ബന്ധപ്പെട്ടും ഏറെ ചരിത്രം ഉള്ള…
Read More