കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആസ്ഥാനമായ വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് യാതൊരു വരുമാന മാര്‍ഗവും ഇല്ലാതെ 5 വര്‍ഷം നിക്ഷേപകര്‍ക്ക് കൃത്യമായ പലിശ നല്‍കിയ “മാജിക്ക് “പോലീസ് അന്വേഷണത്തില്‍ ഉണ്ട് . എല്ലാ മാസവും കൃത്യമായ പലിശ നല്‍കി ആണ് സ്ഥാപനം ആയിരകണക്കിന് നിക്ഷേപകരെ ആകര്‍ഷിച്ചത് . 80 ശതമാനം ആളുകളും ഉടമകളായ നിലവില്‍ പ്രതികളായ 5 പേരെയും നേരില്‍ കണ്ടിട്ടില്ല . ഇടപാടുകള്‍ ബ്രാഞ്ചിലൂടെ ബ്രാഞ്ച് മാനേജര്‍മാരിലൂടെ മാത്രം .ഒരു കോടി രൂപ ഒരാള്‍ ബ്രാഞ്ചില്‍ നിക്ഷേപിച്ചാല്‍ 5 ലക്ഷം രൂപ കമ്മീഷന്‍ ബ്രാഞ്ചില്‍ വാങ്ങിയിരുന്നു അല്ലെങ്കില്‍ കൊടുത്തു . ഓരോ ബ്രാഞ്ചിലും കോടികള്‍ നിക്ഷേപം .അപ്പോള്‍ ബ്രാഞ്ച് മാനേജര്‍ ,ഓഫീസ് സ്റ്റാഫ് എത്ര ലക്ഷം കമ്മീഷന്‍ വാങ്ങി . അവരെല്ലാം” വിശുദ്ധര്‍ “. അവരെക്കൂടി പ്രതി ചേര്‍ക്കുവാന്‍ ഉള്ള നീക്കം…
Read More