പത്തനംതിട്ട ജില്ലയില്‍ മഞ്ഞപ്പിത്തം,വയറിളക്ക രോഗങ്ങള്‍ പടരുന്നു : ജാഗ്രത പാലിക്കണം

  konnivartha.com: ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എല്‍ അനിത കുമാരി അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകള്‍ക്ക് എ, ബി, സി, ഡി വകഭേദങ്ങള്‍ ഉണ്ട്. ഹെപ്പറ്റൈറ്റീസ് എ മലിനജലത്തിലൂടെയും ബി, സി, ഡി എന്നിവ രക്തം വഴിയും പകരുന്നു. രോഗകാരിയായ വൈറസിനെ ലാബ് പരിശോധന വഴിയാണ് തിരിച്ചറിയുന്നത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ ആരംഭിക്കണം. പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മഞ്ഞപ്പിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 8 ന്

  കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 8 ന് രാവിലെ 10.30 നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരുതൽ സ്പർശം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. . ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ മെഡിക്കൽ കോളേജിൽ  നേരിട്ടെത്തിയായിരിക്കും ഉദ്ഘാടനം നിർവ്വഹിക്കുക. ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് കിടത്തി ചികിത്സയ്ക്കായി ഒരുക്കുന്നത്.തുടർന്ന് 300 കിടക്കകളായി ഉയർത്തും. കിഫ്ബി പദ്ധതിയിൽ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടി പൂർത്തീകരിച്ച് ഫെബ്രുവരി അവസാനം തറക്കല്ലിട്ട് നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.

Read More

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണം

  ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ ഡോ.സോഫിയാ ബാനു അറിയിച്ചു. വീട്ടില്‍ നിന്ന് തുടങ്ങാം ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും പുറത്തും ശുദ്ധജലം കെട്ടിനില്‍ക്കുന്ന ഇടങ്ങളില്‍ മുട്ടയിട്ട് വളരുന്നു. ഒരു ചെറിയ സ്പൂണ്‍ വെള്ളത്തില്‍പോലും ഇവയ്ക്ക് വളരാന്‍ കഴിയും. വീടിനുള്ളില്‍ വെള്ളം നിറച്ച പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവ കൊതുകു കടക്കാത്തവിധം അടപ്പോ തുണിയോ വലയോകൊണ്ട് മൂടി സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളില്‍ നിന്നും ആദ്യം നിറച്ചവ ആദ്യം ഉപയോഗിക്കണം. പാത്രങ്ങള്‍ ഉരച്ച് കഴുകിയതിന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക. ഫ്രിഡ്ജിനു പുറകുവശത്തെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം, എ.സി മെഷീന്റെ അടിയിലെ ട്രേ എന്നിവയിലെ വെള്ളം രണ്ടു ദിവസത്തിലൊരിക്കല്‍ കളയുകയോ തുടച്ചുമാറ്റുകയോ ചെയ്യണം. ടെറസ്, സണ്‍ഷെയ്ഡുകള്‍ എന്നിവയിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം ഒഴുക്കി കളയണം. ഓവര്‍…

Read More

ചേര്‍ത്തല വിട്ടകന്ന മന്ത് രോഗം കോന്നിയില്‍ പൊങ്ങുന്നു

വസൂരി രോഗത്തെ, ലോകത്തിൽനിന്നും നിർമാർജ്ജനം(Eradication ) ചെയ്തത് പോലെ, മന്ത് രോഗത്തേയും ഇല്ലായ്മ(Eliminate) ചെയ്യുവാൻ, ലോകാരോഗ്യ സംഘടന (WHO) ശ്രമിക്കുകയാണ്.നവംബര്‍ 11 ഇന്ത്യയില്‍ ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുകയാണ്. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്ഷ്യ വുമായി മന്ത് രോഗ പ്രതിരോധ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം.എന്നാല്‍ പത്തനംതിട്ട ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നു .ജില്ലയില്‍ ഏറ്റവും കൂടുതല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ളത് കോന്നി ,റാന്നി ,പന്തളം ,കോഴഞ്ചേരി തെക്കേ മല എന്നിവടങ്ങളില്‍ ആണെന്ന് മുന്‍പ് തൊഴില്‍ വകുപ്പ് നടത്തിയ സര്‍വെയില്‍ പറയുന്നു . അന്യ സംസ്ഥാന തൊഴിലാളികളില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടെങ്കിലും ആരോഗ്യ വകുപ്പിന് കാര്യമായ ഇടപെടീല്‍ നടത്തുവാന്‍ കഴിയുന്നില്ല.രാത്രി കാലങ്ങളില്‍ നടത്തുന്ന പരിശോധനയിലാണ് മന്ത് രോഗം തിരിച്ചറിയുന്നത്‌…

Read More

പേര് പത്തനംതിട്ട ജനറല്‍ ആശുപത്രി :ശുചിമുറികളില്‍ റേഷന്‍ രീതിയില്‍ വെള്ളം കിട്ടുന്ന ഏക സ്ഥലം

  ആതുര രംഗത്ത് പത്തനംതിട്ടയുടെ ഹൃദയ ഭാഗത്തുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഒരിക്കല്‍ പോലും കിടത്തി ചികിത്സ കിട്ടല്ലേ എന്നാണ് രോഗാവസ്ഥയില്‍ ഉള്ളവരുടെ പ്രാര്‍ഥന .ശബരിമല വാര്‍ഡിലെ ശുചിമുറികളില്‍ .പ്രാഥമിക ആവശ്യത്തിന് വെള്ളം വേണമെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മേലെയാണെന്ന് ഉള്ള ഭാവം ഉള്ള സെക്യൂരിറ്റി ജീവനക്കാര്‍ കനിയണം .ഇവിടെ സെക്യൂരിറ്റി ജീവനക്കാരാണ് വെള്ളം പമ്പ് ചെയ്യുന്നത് .ആവശ്യത്തിന് വെള്ളം ടാങ്കില്‍ നിറക്കാറില്ല.വെള്ളം തീര്‍ന്നാല്‍ മലമൂത്രവിസര്‍ജ്ജനം പോലും തടയുന്ന മനുഷ്യാവകാശ ലംഘനം ഉണ്ടാകുന്നു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍,ആശുപത്രി സൂപ്രണ്ട്‌ ഇവരൊന്നും തന്നെ ആശുപത്രിയുടെ ഓഫീസ്സ് കാര്യം അല്ലാതെ രോഗികള്‍ എങ്ങനെ കിടത്തി ചികിത്സാ വാര്‍ഡില്‍ കിടക്കുന്നു എന്ന് തിരക്കുന്നില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൊട്ടിപൊളിഞ്ഞ തെങ്കിലും ഉള്ള ശുചിമുറിയില്‍ വെളളമില്ല, പരാതി പറഞ്ഞതിന് രോഗിയായ വീട്ടമ്മക്കും ഭര്‍ത്താവിനും സെക്യൂരിറ്റി ജീവനക്കാരുടെ വക അസഭ്യവര്‍ഷം. സി റ്റി സ്‌കാന്‍ കഴിഞ്ഞ്…

Read More