സ്വര്‍ണ്ണക്കപ്പ് കോഴിക്കോടിന്: കണ്ണൂരും പാലക്കാടും രണ്ടാമത്, ചാമ്പ്യന്‍ സ്കൂളായി ഗുരുകുലം

കൗമാര കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്‍റ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിന്‍റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90 പോയിന്‍റോടെ ഒന്നാമതെത്തി. 71 പോയിന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്‍ററിയിലെ ഒന്നാം സ്ഥാനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. അടുത്ത വർഷത്തെ കലോൽസവത്തിന്‍റെ ഭക്ഷണ മെനുവിൽ മാംസാഹാരവും ഉണ്ടാകുമെന്ന പ്രഖ്യാപനവും കലോൽസവ മാനുവൽ പരിഷ്കരണവും സമാപന വേദിയിലും വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചു   കേരള സ്കൂൾ കലോത്സവം : ആരോഗ്യ വിഭാഗം താങ്ങായത് ആയിരത്തോളം പേർക്ക് സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ ആരോഗ്യ പ്രശ്നങ്ങൾ…

Read More